മൈലപ്രാ: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് എ.ഐ.സി.സി യുടെ
ആഹ്വാനമനുസരിച്ച് കോൺഗ്രസ്സ് മൈലപ്രാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തടിയിൽപ്പടിയിൽ നടന്ന പ്രതിഷേധ സദസ്സ് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡന്റ് എം.കെ. സുരേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മാത്യൂ തോമസ്, ജെയിംസ് കീക്കരിക്കാട്ട്, സലിം പി.ചാക്കോ, വിൽസൺ തുണ്ടിയത്ത്, ജെസി വർഗ്ഗീസ്, ബിജു ശമുവേൽ, ജോർജ്ജ് യോഹന്നാൻ, തോമസ് ഏബ്രഹാം, സുമിത് ചിറയ്ക്കൽ, ജോൺസൺ ഏബ്രഹാം, സജി തോമസ്, മീനു തോമസ്, ബിജോയ് ഡാനിയേൽ , ജോബി ചാക്കോ, ഷിജു മാത്യു എന്നിവർ പ്രസംഗിച്ചു.