തിരുവനന്തപുരം : കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന് ചേരും. പ്രതിപക്ഷ നേതാവിനെ ഇന്ന് ചേരുന്ന യോഗം തീരുമാനിക്കും. കോണ്‍ഗ്രസ് അധ്യക്ഷയുടേതായിരിക്കും പ്രഖ്യാപനം. ഇന്ന് ചേരുന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാകും ഇത്. നിയമസഭാ സമ്മേളനം 24ന് ചേരുന്നതിന് മുമ്പായി അന്തിമ തീരുമാനം ഉണ്ടാകും.
21 അംഗ നിയമസഭാകക്ഷി യോഗം ഹൈക്കമാന്റ് പ്രതിനിധികളായ മല്ലികാര്‍ജുന ഖാര്‍ഗെ, വി. വൈത്തിലിംഗം എന്നിവരുടെ സാന്നിധ്യത്തിലാണ് നടക്കുക. എംഎല്‍എമാരെ പ്രത്യേകം കണ്ട് അഭിപ്രായം ആരായും. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തേക്ക് നിലവില്‍ രമേശ് ചെന്നിത്തലയുടെയും വി.ഡി സതീശന്റെയും പേരുകള്‍ ആണ് സജീവം. എഐസിസിയോട് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കാനില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചതോടെയാണ് അദ്ദേഹത്തെ വീണ്ടും പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക് പരിഗണിക്കുന്നത്.
എംപിമാര്‍, രാഷ്ട്രീയകാര്യസമിതി അംഗങ്ങള്‍ എന്നിവരോടും അഭിപ്രായം ചോദിക്കും.വി.ഡി സതീശന്റെ പേരാണ് യുവനേതാക്കള്‍ ഉള്‍പ്പെടെ ഉയര്‍ത്തി കാട്ടുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പി.ടി തോമസിന്റെയും പേരുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്.