കൊവിഡ് പരിശോധനക്കിടെ 16 വയസ്സുകാരന്റെ മൂക്കില്‍ നേസൽ സ്വാബ് ഒടിഞ്ഞ് കയറിയിരുന്നു ; സംഭവം കോന്നി താലൂക്ക് ആശുപത്രിയില്‍ ; കുടുംബം ജില്ലാ കളക്ടർക്ക് പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി :കോന്നി താലൂക്ക് ആശുപത്രിയിൽ കൊവിഡ് ആർ റ്റി പി സി ആർ പരിശോധനയ്ക്കിടയിൽ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന നേസൽ സ്വാബ് ഒടിഞ്ഞ് വിദ്യാർത്ഥിയുടെ മൂക്കിൽ കയറിയ സംഭവത്തിൽ കുടുംബം പത്തനംതിട്ട ജില്ലാ കളക്ടർക്ക് പരാതി സമർപ്പിച്ചു.

മേയ് പതിനാലാം തീയതി രാവിലെ പതിനൊന്നരയോടെയാണ് കോന്നി മങ്ങാരം കല്ലുവിളയിൽ വീട്ടിൽ മനോജ്, മകൻ ജിഷ്ണു, മകൾ ജിത എന്നിവർ കോന്നി താലൂക്ക് ആശുപത്രിയിൽ ആർ ടി പി സി ആർ പരിശോധനയ്ക്കായി പോയത്. ഇദ്ദേഹത്തിന്റെ ഭാര്യയും മുമ്പ്  കൊവിഡ് പരിശോധനയക്ക് വിധേയയായിരുന്നു. പതിനാറാം തീയതി ഇവരുടെ പരിശോധന ഫലം പോസിറ്റീവായിരുന്നു എന്ന് ആരോഗ്യ വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചിരുന്നു. തുടർന്ന് ഇവർ ക്വാറന്റൈനിൽ കഴിയുന്നതിനിടയിൽ മനോജിന്റെ  മകൻ കോന്നി ഗവൺമെന്റ്  ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ജിഷ്ണു മനോജിന് അസഹ്യമായ തുമ്മലും വേദനയും അനുഭവപ്പെട്ടിരുന്നു.

തുമ്മൽ സഹിക്കവയ്യാതെ ഇവർ കോന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വിവരം ധരിപ്പിച്ചു എങ്കിലും പോസിറ്റീവ് ആയതിനാലാകാം ഇത്തരത്തിൽ തുമ്മൽ വന്നത് എന്നായിരുന്നു ഡോക്ടറുടെ നിഗമനം. എന്നാൽ തുമ്മുന്നതിനിടയിൽ മുക്കിനുള്ളിൽ നിന്ന് സ്വാബിന്റെ അഗ്രഭാഗം തെറിച്ച് മാസ്കിനുള്ളിൽ വീഴുകയും ഇത് ശ്രദ്ധയിൽ പെട്ടയുടൻ കോന്നി താലൂക്ക് ആശുപത്രി അധികൃതരെ വിവരം ധരിപ്പിക്കുകയായിരുന്നു. എന്നാൽ സംഭവത്തിന് ശേഷം ആശുപത്രി അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷിച്ചിട്ടില്ലന്നും കൃത്യ വിലോപം നടത്തിയവർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പത്തനംതിട്ട ജില്ലാ കളക്ടർക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...