കോട്ടയം: ഉമ്മൻചാണ്ടിയുടെ 80-ാം പിറന്നാൾ സാന്ത്വനദിനമായി ആചരിച്ച് പാർട്ടി പ്രവർത്തകർ. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ പേരിൽ ‘ഒ.സി ആശ്രയ സന്നദ്ധ സേന’ എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം തുടങ്ങി. മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി പ്രവർത്തനോദ്ഘാടനം നടത്തി. ഉമ്മൻചാണ്ടിയുടെ 80-ാം ജന്മദിനം ആശുപത്രിയിലെ ഉച്ചഭക്ഷണ വിതരണം അടക്കം വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി കോൺഗ്രസ് പ്രവർത്തകർ ആചരിച്ചു. മകൻ ചാണ്ടി എംഎൽഎയുടെ നേതൃത്വത്തിൽ ഒസി ആശ്രയ സന്നദ്ധ സേന എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണ യോഗത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. സമകാലികനും മുതിർന്ന കോൺഗ്രസ് നേതാവുമായ വയലാർ രവി ഉമ്മൻചാണ്ടിയുടെ ഓർമകൾ പങ്കുവെച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.സി ജോസഫ്, ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ് എന്നിവർ അടക്കം നിരവധി നേതാക്കൾ ചടങ്ങിൽ എത്തിയിരുന്നു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033