ആയുധം കൊണ്ട് അക്രമിച്ചാല്‍ തിരിച്ചും അക്രമിക്കുമെന്ന് കെ സുധാകരന്‍ എം.പി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ആയുധം കൊണ്ട് അക്രമിച്ചാല്‍ തിരിച്ചും അക്രമിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്‍. വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ കണ്ണൂരില്‍ വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ ഭീഷണി. അക്രമം തുടരണമോ വേണ്ടയോ എന്ന് സിപിഎം പരസ്യമായി പറയണമെന്നും കണ്ണൂര്‍ ജില്ലയില്‍ സിപിഎം അടിച്ചാല്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം തുടര്‍ച്ചയായി അക്രമം നടത്തുകയാണെന്നും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കുകയുമാണെന്നും സുധാകരന്‍ എംപി പറഞ്ഞു.

ഡിവൈഎഫ്‌ഐ കലിങ്ങിന്‍ മുഖം യൂണിറ്റ് പ്രസിഡന്റ് ഹഖ് മുഹമ്മദ് (24)നെയും തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (32) നെയുമാണ് അഞ്ച് പേരടങ്ങിയ സംഘം കൊലപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയതെന്ന് സംഭവസമയത്ത് ഇരുവര്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന എസ്‌എഫ്‌ഐ തേമ്പാമുട് മേഖല സെക്രട്ടറി സഹിന്‍ പോലീസിന് മൊഴി നല്‍കിയത്. രാത്രി 11.30 ന് ഹഖ് മുഹമ്മദിനെ വീട്ടില്‍ കൊണ്ടുവിടാന്‍ പോയപ്പോഴാണ് ആക്രമിക്കപ്പെട്ടത്.

സംഭവത്തില്‍ ഇതുവരെ എട്ടു പേരാണ് പിടിയിലായത്. പിടിയിലായവരില്‍ ഏറെയും കോണ്‍ഗ്രസ്, ഐഎന്‍ടിയുസി പ്രവര്‍ത്തകരാണന്ന് പോലീസ് അറിയിച്ചു. മൂന്നുപ്രതികളുടെ കൂടി അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയ മദപുരം സ്വദേശിനി പ്രീജ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....