കോണ്‍ഗ്രസ്‌ പാർട്ടിയുടെ സംഘടനാ തെരഞ്ഞെടുപ്പിൽ തൊഴിലാളികളെ ഉൾപ്പെടുത്താൻ ഐഎൻടിയുസിക്ക് നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോണ്‍ഗ്രസ്‌ പാർട്ടിയുടെ സംഘടനാ തെരഞ്ഞെടുപ്പിൽ തൊഴിലാളികളെ ഉൾപ്പെടുത്താൻ ഐഎൻടിയുസി ക്ക് മെമ്പർഷിപ്പ് ബുക്കുകൾ പ്രേത്യേകമായി നൽകാൻ ഡിസിസി കൾ ശ്രെദ്ധിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പറഞ്ഞു. മാരാമൺ റിട്രീറ്റ് സെന്ററിൽ ഐഎൻടിയുസി ആഭിമുഖ്യത്തിലുള്ള, തോട്ടം, മോട്ടോർ, വനം, ലോഡിങ്, തൊഴിലാളി നേതാക്കളുടെ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാർഷിക ബില്ലുകൾ പിൻവലിക്കുന്നതിന് കാരണമായ കർഷക സമരം പോലെ തൊഴിൽ നിയമങ്ങൾ പിൻവലിക്കാൻ ഉതകുന്ന പ്രക്ഷോഭം, കേന്ദ്ര സർക്കാരിനെതിരെ ചെയ്യാൻ തൊഴിലാളി സംഘടനകൾക്ക് കഴിഞ്ഞോ എന്ന് അവർ സ്വയം പരിശോധന നടത്തണം. യൂണിയൻ പ്രസിഡന്റ്‌ ജ്യോതിഷ് കുമാർ മലയാലപ്പുഴ അധ്യക്ഷത വഹിച്ചു.

ഡിസിസി പ്രസിഡന്റ്‌ സതീഷ് കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. എ.സുരേഷ് കുമാർ, വി.ആർ സോജി എന്നിവർ ക്ലാസ്സെടുത്തു. കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമൻ കൊണ്ടൂർ, പ്രക്കാനം ഗോപാലകൃഷ്ണൻ, ജോൺ മാത്യു, വി. എൻ ജയകുമാർ, സുരേഷ് കൊക്കാതോട്, എം.ആർ ശ്രീധരൻ, എം.ടി ജോൺസൺ, ബിജു വലിയകുളം എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...