റോബിന്‍ പീറ്ററിനെ പിന്തുണയ്ക്കുന്ന അടൂര്‍ പ്രകാശ് എംപിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കോന്നി : റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കാനുള്ള അടൂര്‍ പ്രകാശ് എംപിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പരസ്യമായി രംഗത്ത്. റോബിന്‍ പീറ്റര്‍ക്ക് വിജയസാധ്യത എന്ന എംപിയുടെ പരാമര്‍ശം തികഞ്ഞ അച്ചടക്ക ലംഘനമാണെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു.

കോന്നി ഉപതെരഞ്ഞെടുപ്പില്‍ പി മോഹന്‍ രാജിനെ പരാജയപ്പെടുത്തിയതില്‍ അടൂര്‍ പ്രകാശിനു മുഖ്യപങ്കുണ്ടെന്നും നേതാക്കളുടെ തുറന്നു പറച്ചില്‍. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ രഹസ്യ പിന്തുണയോടെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജന.സെക്രട്ടറി സാമുവല്‍ കിഴക്കുപുറത്തിന്റ നേതൃത്വത്തിലാണ് അടൂര്‍ പ്രകാശിനെതിരായ നീക്കം.

പല വേദികളിലും നേതാക്കളുടെ മുന്‍പാകെ അടൂര്‍ പ്രകാശ് ഒരാളെ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ല. പാര്‍ട്ടി തീരുമാനത്തിന് മുമ്പേ  അത് പരസ്യപ്പെടുത്തുക വഴി അച്ചടക്ക ലംഘനമാണ് എം പി കാണിക്കുന്നത്. ഇതു സംബന്ധിച്ച്‌ എഐസിസി നേതൃത്വത്തിനു പരാതി നല്‍കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. ഉപതെരഞ്ഞെടുപ്പില്‍ പി മോഹന്‍രാജിനെ എന്‍എസ്‌എസ് സ്ഥാനാര്‍ത്ഥിയായി അടൂര്‍ പ്രകാശ് അവതരിപ്പിച്ചത് കോന്നിയില്‍ ഭൂരിപക്ഷ സമുദായ ഏകീകരണത്തിന്  കാരണമാക്കിയെന്നും നേതാക്കള്‍ വെളിപ്പെടുത്തി.

റോബിന്‍ പീറ്റര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച പി.മോഹന്‍രാജിനെ   പരാജയപ്പെടുത്തിയവര്‍ക്കുള്ള അംഗീകാരമാകുമെന്നും നേതാക്കള്‍ പറഞ്ഞു. ഇതിന് പിന്നാലെ പി.മോഹന്‍രാജ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിക്ക് ഇതു ചൂണ്ടിക്കാട്ടി പരാതി കൈമാറി. അതേസമയം ആരോപണങ്ങളോട് തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന് അടൂര്‍ പ്രകാശ് വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....