പത്തനംതിട്ട: സോണിയഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കള്ളക്കേസിൽ കുടുക്കി പ്രതിപക്ഷ ശബ്ദം ഇല്ലായ്മ ചെയ്യുവാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് കെ പി സി സി അംഗം പി മോഹൻരാജ് പറഞ്ഞു. പത്തനംതിട്ട ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ടെലഫോൺ ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ , ഡി സി സി ഭാരവാഹികളായ കെ ജാസിം കുട്ടി, അഡ്വ. റോഷൻ നായർ , സിന്ധു അനിൽ , ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രജനി പ്രദീപ്, സജി കെ സൈമൺ, എ അഷറഫ്, അഖിൽ അഴൂർ , ഷാനവാസ് പെരിങ്ങമല, അജിത് മണ്ണിൽ, റോസിലിന്‍ സന്തോഷ്, ആനി സജി, സജിനി മോഹൻ , ആൻസി തോമസ്, ജോയമ്മ സൈമൺ, അശോകൻ പത്തനംതിട്ട , ജോസ് കൊടുന്തറ, റജി പാറപ്പാട്ട്, ടോണി ശവുമേൽ എന്നിവർ പ്രസംഗിച്ചു.