രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി വെങ്കയ്യ നായിഡുവിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡുവിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബിജെപി അധ്യക്ഷന്‍ ജെ.പി നസ്സ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ വെങ്കയ്യ നായിഡുവിന്റെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. യശ്വന്ത് സിന്‍ഹയെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ബിജെപിയുടെ ഈ നീക്കം. രാഷ്ട്രപതിയാകുന്നതിന് സൂചനകള്‍ നല്‍കി യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. ഇന്ന് ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഇക്കാര്യത്തിന് വ്യക്തതയുണ്ടാകും. ബിജെപി മുന്‍ നേതാവ് കൂടിയായിരുന്നു യശ്വന്ത് സിന്‍ഹ.

രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിനായി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് വൈകീട്ട് ചേരുന്നുണ്ട്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച്‌ പ്രതിപക്ഷ നേതാക്കളുമായി രാജ്‌നാഥ് സിങ് നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ കൃത്യമായ ഒരു പേര് പ്രതിപക്ഷപാര്‍ട്ടികള്‍ പറഞ്ഞിരുന്നില്ല. ളരദ് പവാര്‍, ഫാറൂഖ് അബ്ദുളള, ഗോപാല്‍കൃഷ്ണ ഗാന്ധി തുടങ്ങിയവരുടെ പേരുകള്‍ പറഞ്ഞിരുന്നുവെങ്കിലും ഇവര്‍ മൂവരും സ്വയം പിന്മാറുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...