കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം ; പലയിടത്തും ജലപീരങ്കി പ്രയോഗിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡിവൈഎഫ്ഐ മര്‍ദനങ്ങള്‍ക്കെതിരായ കോണ്‍ഗ്രസിന്റെ സംസ്ഥാനവ്യാപക പോലീസ് സ്റ്റേഷന്‍ മാര്‍ച്ചുകളില്‍ വ്യാപക സംഘര്‍ഷം. മാർച്ചുകള്‍ സ്റ്റേഷനുകൾക്ക് സമീപം പോലീസ് തടഞ്ഞു കൊച്ചിയില്‍ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പോലീസുകാര്‍ക്കുനേരെ കമ്പുകള്‍ വലിച്ചെറിഞ്ഞു. മലപ്പുറം വണ്ടൂരില്‍ പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. പാലക്കാട്ട് ടൗൺ നോർത്ത് പോലീസ് സ്‌റ്റേഷനിലേക്കുള്ള മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. കണ്ണൂര്‍ വളപട്ടണത്ത് പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറി പ്രതിഷേധിച്ചു. വൈക്കത്തെ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ടു. ആലപ്പുഴയില്‍ നോര്‍ത്ത്, സൗത്ത് പോലീസ് സ്റ്റേഷനുകളിലേക്കായിരുന്നു മാര്‍ച്ച്. വയനാട്ടിലും പോലീസും പ്രവര്‍ത്തകരുമായി ഉന്തുംതള്ളുമുണ്ടായി. ആലപ്പുഴ സൗത്ത്, നോർത്ത് പോലീസ് സ്റ്റേഷനുകളിലേക്ക് ബ്ലോക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. സൗത്ത് പോലീസ് സ്റ്റേഷനു സമീപം ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചു. അമ്പലപ്പുഴ സ്റ്റേഷനിലേക്ക് നടന്ന മാർച്ചിൽ പോലീസുമായി ഉന്തും തള്ളും നടന്നു. സ്റ്റേഷന് സമീപം വെച്ച് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും പ്രവർത്തകർ ത്രമം നടത്തി. ഏറെ നേരം പോലീസുമായി സംഘർഷം നടന്നു.

കോട്ടയം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. ചിങ്ങവനം പോലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഏറ്റുമാനൂർ സ്റ്റേഷനു മുന്നിലെ പ്രതിഷേധം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും ഉദ്ഘാടനം ചെയ്തു. വൈക്കം പോലീസ് സ്റ്റേഷനു മുന്നിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ടു മലപ്പുറം വണ്ടൂരിൽ കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ചിനിടെ നേരിയ സംഘർഷം. പ്രവർത്തകർ പോലീസുമായി ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ പോലീസ് സ്റ്റേഷനു സമീപം തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. വയനാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തി കോൺഗ്രസ്. കൽപ്പറ്റ പോലീസ് സ്റ്റേഷനിലേക്കുള്ള മാർച്ച് വയനാട് ഡി.സി.സി. പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ, മീനങ്ങാടി സ്റ്റേഷനുകളിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ജില്ലയിലെ 17 ഇടങ്ങളിൽ മാർച്ച് നടത്താനാണ് കോൺഗ്രസ് തീരുമാനം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി

0
മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന്...

സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു ; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക്...

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ...

0
തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി...