പത്തനംതിട്ട : മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കുക, തൃശൂര്‍ പൂരം കലക്കിയവര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ പുറത്താക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജില്ലയിലെ 10 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ കീഴിലുള്ള 10 മണ്ഡലങ്ങളില്‍ നാളെ (10) രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടക്കും. റാന്നി ബ്ലോക്കിന്‍റെ കീഴിലുള്ള പഴവങ്ങാടി ടൗണ്‍ മണ്ഡലത്തില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്‍റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷത വഹിക്കും. മല്ലപ്പള്ളി ബ്ലോക്കിന്‍റെ കീഴിലുള്ള കവിയൂര്‍ മണ്ഡലത്തില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്‍റ് മണിരാജ് പുന്നിലം അദ്ധ്യക്ഷത വഹിക്കും.
കോന്നി ബ്ലോക്കിന്‍റെ കീഴിലുള്ള കൂടല്‍ മണ്ഡലത്തില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്‍റ് മനോജ് മുറിഞ്ഞകല്‍ അദ്ധ്യക്ഷത വഹിക്കും. പത്തനംതിട്ട ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്പഴ ജംഗ്ഷനില്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്‍റ് നാസര്‍ തോണ്ടമണ്ണില്‍ അദ്ധ്യക്ഷത വഹിക്കും. എഴുമറ്റൂര്‍ ബ്ലോക്കിലെ അങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിശദീകരണയോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്യും. അങ്ങാടി മണ്ഡലം പ്രസിഡന്‍റ് അനി വലിയകാല അദ്ധ്യക്ഷത വഹിക്കും. അടൂര്‍ ബ്ലോക്കില്‍ അടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിശദീകരണയോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എം.എം. നസീര്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്‍റ് ഷിബു ചിറക്കരോട്ട് അദ്ധ്യക്ഷത വഹിക്കും.
തണ്ണിത്തോട് ബ്ലോക്കിന്‍റെ കീഴിലുള്ള മലയാലപ്പുഴ മണ്ഡലത്തില്‍ മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്‍റ് ദിലീപ് കുമാര്‍ പൊതീപ്പാട് അധ്യക്ഷത വഹിക്കും. പന്തളം ബ്ലോക്കിലെ കുരമ്പാല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിശദീകരണയോഗം യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്‍റ് മനോജ് കുരമ്പാല അദ്ധ്യക്ഷത വഹിക്കും. തിരുവല്ല ബ്ലോക്കില്‍ തിരുവല്ല ടൗണ്‍ ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിശദീകരണയോഗം മുന്‍മന്ത്രി പന്തളം സുധാകരന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്‍റ് സജി. എം. മാത്യു അദ്ധ്യക്ഷത വഹിക്കും. ആറന്മുള ബ്ലോക്കിന്‍റെ കീഴിലുള്ള ആറന്മുള മണ്ഡലത്തില്‍ കെ.പി.സി.സി സെക്രട്ടറി അഡ്വ. എന്‍. ഷൈലാജ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്‍റ് സാജന്‍ കുഴിവേലി അദ്ധ്യക്ഷത വഹിക്കും.