കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ ; ബ്ലോക്ക് തല ഉദ്ഘാടനം നാളെ (10)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കുക, തൃശൂര്‍ പൂരം കലക്കിയവര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ പുറത്താക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജില്ലയിലെ 10 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ കീഴിലുള്ള 10 മണ്ഡലങ്ങളില്‍ നാളെ (10) രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടക്കും. റാന്നി ബ്ലോക്കിന്‍റെ കീഴിലുള്ള പഴവങ്ങാടി ടൗണ്‍ മണ്ഡലത്തില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്‍റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷത വഹിക്കും. മല്ലപ്പള്ളി ബ്ലോക്കിന്‍റെ കീഴിലുള്ള കവിയൂര്‍ മണ്ഡലത്തില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്‍റ് മണിരാജ് പുന്നിലം അദ്ധ്യക്ഷത വഹിക്കും.

കോന്നി ബ്ലോക്കിന്‍റെ കീഴിലുള്ള കൂടല്‍ മണ്ഡലത്തില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്‍റ് മനോജ് മുറിഞ്ഞകല്‍ അദ്ധ്യക്ഷത വഹിക്കും. പത്തനംതിട്ട ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്പഴ ജംഗ്ഷനില്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്‍റ് നാസര്‍ തോണ്ടമണ്ണില്‍ അദ്ധ്യക്ഷത വഹിക്കും. എഴുമറ്റൂര്‍ ബ്ലോക്കിലെ അങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിശദീകരണയോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്യും. അങ്ങാടി മണ്ഡലം പ്രസിഡന്‍റ് അനി വലിയകാല അദ്ധ്യക്ഷത വഹിക്കും. അടൂര്‍ ബ്ലോക്കില്‍ അടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിശദീകരണയോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എം.എം. നസീര്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്‍റ് ഷിബു ചിറക്കരോട്ട് അദ്ധ്യക്ഷത വഹിക്കും.

തണ്ണിത്തോട് ബ്ലോക്കിന്‍റെ കീഴിലുള്ള മലയാലപ്പുഴ മണ്ഡലത്തില്‍ മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്‍റ് ദിലീപ് കുമാര്‍ പൊതീപ്പാട് അധ്യക്ഷത വഹിക്കും. പന്തളം ബ്ലോക്കിലെ കുരമ്പാല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിശദീകരണയോഗം യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്‍റ് മനോജ് കുരമ്പാല അദ്ധ്യക്ഷത വഹിക്കും. തിരുവല്ല ബ്ലോക്കില്‍ തിരുവല്ല ടൗണ്‍ ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിശദീകരണയോഗം മുന്‍മന്ത്രി പന്തളം സുധാകരന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്‍റ് സജി. എം. മാത്യു അദ്ധ്യക്ഷത വഹിക്കും. ആറന്മുള ബ്ലോക്കിന്‍റെ കീഴിലുള്ള ആറന്മുള മണ്ഡലത്തില്‍ കെ.പി.സി.സി സെക്രട്ടറി അഡ്വ. എന്‍. ഷൈലാജ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്‍റ് സാജന്‍ കുഴിവേലി അദ്ധ്യക്ഷത വഹിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...