ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഏതാനും ആഴ്‌ചത്തേയ്ക്ക് മാറ്റിവെച്ചേക്കുമെന്ന് സൂചന. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ ലഭിക്കാന്‍ ഒക്ടോബറാകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി തയ്യാറാക്കുന്ന ഷെഡ്യൂള്‍ അംഗീകരിക്കാന്‍ ചേരുന്ന പ്രവര്‍ത്തക സമിതി യോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. 28 നാണ് പ്രവര്‍ത്തക സമിതി യോഗം നിശ്ചയിച്ചിട്ടുള്ളത്. അധ്യക്ഷ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 30 ദിവസം ആവശ്യമാണ്. ഈ മാസം 20 മുതല്‍ സെപ്തംബര്‍ 20 വരെയാണ് നേരത്തെ സമയ ക്രമം നിശ്ചയിച്ചിരുന്നത്.
കോൺഗ്രസിന് പുതിയ അധ്യക്ഷന്‍ ഉടന്‍ ഉണ്ടാവില്ല
RECENT NEWS
Advertisment