ന്യൂഡല്‍ഹി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്നിക്, മീരാ കുമാർ എന്നിവരും നാമനിർദേശ പത്രിക നൽകിയേക്കും. ദിഗ് വിജയ് സിങും ശശി തരൂരും ഒരു മണിക്ക് മുമ്പ് പത്രിക സമർപ്പിക്കും.
കേരളത്തിൽ നിന്ന് എം കെ രാഘവന്‍, കെ സി അബു, കെ എസ് ശബരീനാഥൻ അടക്കം 15 പേർ തരൂരിന്‍റെ പത്രികയിൽ ഒപ്പു വെച്ചിട്ടുണ്ട്. പവൻ കുമാർ ബൻസലും നാമനിർദേശ പത്രിക വാങ്ങിയിട്ടുണ്ട്. അധ്യക്ഷ തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ ജി 23 നേതാക്കൾ ഇന്നും യോഗം ചേരും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് മൂന്ന് മണിക്ക് അവസാനിക്കാനിരിക്കെ നിർണായക ചർച്ചകള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് ഡൽഹി. നെഹ്റു കുടുംബത്തിന്‍റെ പിന്തുണയുള്ള അപ്രതീക്ഷിത സ്ഥാനാർഥി ഉണ്ടാകും എന്നാണ് വിവരം. പ്രിയങ്ക ഗാന്ധിയുടെ പേര് പരിഗണിക്കുന്നുണ്ട്.