ഗർഭസ്ഥ ശിശുവിന്‍റെ മരണം : ഡോക്ടറുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

അടൂർ : ജനറൽ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തില്‍  അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. കുഞ്ഞ് മരിക്കാൻ കാരണം ഡോക്ടറുടെ അനാസ്ഥയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കുഞ്ഞിന്‍റെ മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മാർട്ടം നടത്തും. കടമ്പനാട് ഐവർകാല പുത്തനമ്പലം വിഷ്ണുഭവനിൽ വിനീത് രേഷ്മ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

ഇന്നലെ രാവിലെ കുഞ്ഞിന് അനക്കമില്ലെന്ന് ഗൈനക്കോളജി വിഭാഗം ഡോക്ടർ ബന്ധുക്കളെ അറിയിച്ചതിനെത്തുടർന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെടുപ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നു. വ്യാഴാഴ്ച രാത്രി രേഷ്മയ്ക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടപ്പോൾ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഇന്നലെ രാവിലെ 11നാണ് കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞതെന്നും സ്ഥലത്തെത്തി പരിശോധന നടത്തിയ ഡോക്ടർ പുറത്തു പോയതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് തിരികെയെത്തിയതെന്നും രേഷ്മയുടെ ഭർത്താവ് വിനീത് ആരോപിച്ചു. സംഭവത്തിൽ മന്ത്രിക്കും ആരോഗ്യ വകുപ്പിനും പരാതി നൽകുമെന്നും വിനീത് പറഞ്ഞു. അതേ സമയം രേഷ്മയെ പരിശോധിച്ച ഡോക്ടറുടെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടായിട്ടില്ലെന്നും മരണ കാരണം എന്താണെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ബന്ധുക്കൾ പരാതി നൽകിയിട്ടില്ലെന്നും ആർഎംഒ ഡോ. സാനി സോമൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...