സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പീസ് യോദ്ധാവ് പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
മതസൗഹാര്‍ദവും മതനിരപേക്ഷതയും നിലനിര്‍ത്തുന്നതിനും യുവതലമുറയില്‍ സാമുദായിക ഐക്യം, മതേതരത്വം, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ‘പീസ് യോദ്ധാവ്’/’പീസ് ചാമ്പ്യന്‍’ പുരസ്‌കാരം നല്‍കുന്നു. വ്യക്തിപരമായി വിദ്യാര്‍ഥികള്‍ ചെയ്തതോ അല്ലെങ്കില്‍ ചെയ്യുന്നതോ ആയ നല്ല പ്രവൃത്തികളാണ് (സമാധാന പ്രവര്‍ത്തനം, സൗഹാര്‍ദ കൂട്ടായ്മകള്‍, സന്നദ്ധ സേവനം, വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെയുള്ള ഡിജിറ്റല്‍/ഫീല്‍ഡ് കാമ്പയിന്‍, പോസ്റ്ററുകള്‍, ലേഖനങ്ങള്‍ മുതലായവ) അവാര്‍ഡിന് പരിഗണിക്കുന്നത്. ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വിദ്യാര്‍ഥിക്ക് ‘പീസ് യോദ്ധാവ്’/’പീസ് ചാമ്പ്യന്‍’ പുരസ്‌കാരം സ്വാതന്ത്ര്യദിന ചടങ്ങില്‍ സമ്മാനിക്കും. വിവരങ്ങള്‍ക്ക് അതാത് സ്‌കൂള്‍/ കോളജ് അധികാരികളുമായി ബന്ധപ്പെടണം.

തിരുവോണം ബമ്പര്‍ : ജില്ലാതല വിതരണോദ്ഘാടനം ജൂലൈ 20ന്
തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല വിതരണോദ്ഘാടനം ജൂലൈ 20 രാവിലെ 10.30 ന് പത്തനംതിട്ട നഗരസഭ ടൗണ്‍ ഹാളില്‍ അബിന്‍ വര്‍ക്കി എം.എല്‍.എ നിര്‍വഹിക്കും. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ അധ്യക്ഷത വഹിക്കും. കൗണ്‍സിലര്‍മാരായ സി.കെ അര്‍ജുനന്‍, മിസ്‌ന ആരിഫ്, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഡി.ആര്‍ ജോസ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ നിഷ ആര്‍.നായര്‍ എന്നിവര്‍ പങ്കെടുക്കും.

റാന്നി താലൂക്ക് ആശുപത്രിയില്‍ ഡ്രൈവര്‍ നിയമനം
റാന്നി താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനടിസ്ഥാനത്തില്‍ ഡ്രൈവറെ താല്‍ക്കാലികമായി നിയമിക്കുന്നു. ഏഴാം ക്ലാസ്സ് പാസായിരിക്കണം. ഡ്രൈവിംഗ് ലൈസന്‍സ് (മീഡിയം അല്ലെങ്കില്‍ ഹെവി ഗുഡ്‌സ്/ പാസ്സഞ്ചര്‍ മോട്ടോര്‍ വാഹനങ്ങള്‍), ഡ്രൈവേഴ്‌സ് ബാഡ്ജ് എന്നിവ വേണം. ഉയര്‍ന്ന പ്രായപരിധി 45. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27 രാവിലെ 10.30. ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജൂലൈ 27 രാവിലെ 11.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  9188522990.

റാന്നി താലൂക്ക് ആശുപത്രിയില്‍ നേഴ്സിംഗ് ഹെല്‍പര്‍ നിയമനം
റാന്നി താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നേഴ്സിംഗ് ഹെല്‍പറെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത എസ്.എസ്.എല്‍.സി, എ.എന്‍.എം. ഉയര്‍ന്ന പ്രായപരിധി 45. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29 രാവിലെ 10.30. ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ജൂലൈ 20 രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 9188522990.

റാന്നി താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി നിയമനം
റാന്നി താലൂക്ക് ആശുപത്രിയില്‍ ദിവസവേതനടിസ്ഥാനത്തില്‍ സെക്യൂരിറ്റിയെ താല്‍ക്കാലികമായി നിയമിക്കുന്നു. വിമുക്ത ഭടനായിരിക്കണം. അംഗീകൃത വിമുക്ത ഭടന്മാരുടെ സൊസൈറ്റികള്‍/സംഘടനകളിലെ അംഗത്വ സര്‍ട്ടിഫിക്കറ്റ് വേണം. ഉയര്‍ന്ന പ്രായപരിധി 50. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 രാവിലെ 10.30. ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ജൂലൈ 31 രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍   9188522990.

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ സീറ്റ് ഒഴിവ്
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ വിവിധ ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം സ്‌കൂള്‍ കാര്യാലയത്തില്‍ നിന്നും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 23 വൈകിട്ട് നാല്. അപേക്ഷയോടൊപ്പം ജനന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, റെസിഡന്‍സ് പ്രൂഫ്/ആധാര്‍/പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സര്‍വീസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം. ഫോണ്‍  0468 2256000.

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം : ജൂലൈ 31 വരെ അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. പൊതു അവധി ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന സമ്പര്‍ക്ക (പ്രായോഗിക പരിശീലനം) ക്ലാസ്സുകള്‍, ഓരോ വിഷയത്തിലും തയ്യാറാക്കിയിട്ടുള്ള സ്വയം പഠന സഹായികള്‍, നേരിട്ടും ഓണ്‍ലൈനിലുമായി നടക്കുന്ന തിയറി ക്ലാസ്സുകള്‍ എന്നീ മാര്‍ഗങ്ങളിലൂടെയാണ് പഠനം. അപേക്ഷകര്‍ 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. തിരുവല്ലയിലെ പൈതൃക് സ്‌കൂള്‍ ഓഫ് യോഗയാണ് ജില്ലയിലെ പഠന കേന്ദ്രം. ഫോണ്‍  8606031784.

മസ്റ്ററിങ്
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസക്കാരായ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ സെപ്റ്റംബര്‍ 30 നുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍
അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തുന്നതിന് ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാരെ നിയമിക്കുന്നു. 18-35നും ഇടയില്‍ പ്രായമുള്ള സിവില്‍ എഞ്ചിനീയറിംഗില്‍ ഐ.ടി.ഐ/ പോളിടെക്നിക്ക്/ ബി.ടെക്ക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 27. ഫോണ്‍  04735 230226.

ചെങ്ങന്നൂര്‍ ഐടിഐ പ്രവേശനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ സ്പെഷ്യല്‍ കാറ്റഗറി വിഭാഗത്തിലുള്ളവര്‍ക്ക് (ടി.എച്ച്.എസ്.എല്‍.സി, ജുവനൈല്‍/ഓര്‍ഫന്‍/ആഗ്ലോ ഇന്‍ഡ്യന്‍/സ്‌കൗട്സ്/സ്പോര്‍ട്സ്) ജൂലൈ 20 രാവിലെ ഒമ്പതിനും മറ്റ് വിഭാഗക്കാര്‍ക്ക് ജൂലൈ 21 രാവിലെ ഒമ്പതിനും പ്രവേശനത്തിനായി അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിവരങ്ങള്‍ക്ക് 0479 2953150.

ഓണം ഖാദി മേള ജൂലൈ 23 മുതല്‍
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 25 വരെ ഓണം ഖാദി മേള നടത്തും. കളക്ടറേറ്റില്‍ ജൂലൈ 20 ന് രാവിലെ 10 മുതല്‍ ഖാദി പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. ഖാദി കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റുണ്ട്. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ /ബാങ്ക്/പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള പര്‍ച്ചേസിന് പലിശരഹിത ക്രെഡിറ്റ് സൗകര്യം ലഭിക്കും. കോട്ടണ്‍, സില്‍ക്ക് സാരികള്‍, കോട്ടണ്‍, സില്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ടിംഗ്, ബെഡ് ഷീറ്റ്, ചുരിദാര്‍ ടോപ്പ്, തോര്‍ത്ത്, മുണ്ട്, ടവല്‍, പഞ്ഞികിടക്ക, തലയിണ, നറുതേന്‍, എള്ളെണ്ണ, ഖാദി ബാര്‍ സോപ്പ് തുടങ്ങിയ വിവിധ തരം ഖാദി ഉല്‍പന്നങ്ങള്‍ ലഭിക്കും. വിവരങ്ങള്‍ക്ക് ഇലന്തൂര്‍ ഖാദി ഗ്രാമ സൗഭാഗ്യ ഫോണ്‍  8113870434, പത്തനംതിട്ട ഖാദി ഗ്രാമ സൗഭാഗ്യ  9744259922, റാന്നി ഖാദി ഗ്രാമ സൗഭാഗ്യ  9895994212, അടൂര്‍ ഖാദി ഗ്രാമ സൗഭാഗ്യ  6238547923

സ്പോട്ട് അഡ്മിഷന്‍
കോന്നി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2026-27 അധ്യയന വര്‍ഷത്തെ ബിരുദം, ബിരുദാനന്തര ബിരുദം കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസ്സല്‍ രേഖകളുമായി കോളജില്‍ എത്തണം. വിവരങ്ങള്‍ക്ക് 8547005074, 9645127298, 8078078512.

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ പദ്ധതിയില്‍ അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കി കുടിശ്ശികയില്ലാതെ അംശാദായം അടച്ചുവരുന്ന അംഗങ്ങളുടെ മക്കള്‍ക്ക് 2026-2027 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ് എല്‍.സി വിജയിച്ച ശേഷം സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ കോഴ്സില്‍ പ്രവേശനം നേടി 60 ദിവസത്തിനകം വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 30. അപേക്ഷയോടൊപ്പം വിദ്യാര്‍ഥി പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം അംഗത്വ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ്, വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ വേണം. ഫോണ്‍  0468 2220248.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിണറായിയുടെ വീട്ടുപടിക്കലെ പോലീസ് ജീപ്പ് മാറ്റുന്നത് സുരക്ഷാ സമിതി തീരുമാനിക്കും ; ആഭ്യന്തരമന്ത്രി

0
കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് മുൻപിൽ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ...

മൂന്നാറിൽ വിനോദസഞ്ചാരികളുടെ ജീവൻമരണക്കളി

0
മൂന്നാർ: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ ടൂറിസ്റ്റുകളുടെ ഭാഗത്തുനിന്നുള്ള അപകടകരമായ...

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

0
കണ്ണൂർ: പാനൂരിനടുത്ത പൂക്കോമിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 16 വയസുകാരൻ മുങ്ങിമരിച്ചു....

തൃശ്ശൂർ മരത്താക്കരയിൽ കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലിടിച്ചു ; 9 പേർക്ക് പരിക്ക്

0
തൃശൂർ: മരത്താക്കരയില്‍ ടോറസ് ലോറിയ്ക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് 9...