Thursday, September 12, 2024 8:00 am

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തൃശൂരിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തൃശൂരിൽ. ഫെഡറലിസത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ഖർഗെ കുറ്റപ്പെടുത്തി. മോദി സർക്കാരിന്റെ നയങ്ങൾ ന്യൂനപക്ഷങ്ങളെയും വനിതകളെയുമാണ് കൂടുതൽ ബാധിച്ചത്. യുവാക്കൾ തൊഴിൽ രഹിതരായി. ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാൻ ഐക്യത്തോടെ മുന്നോട്ട് പോകണം. സ്വകാര്യ, പൊതു സഹകരണ മേഖലകൾ ഒന്നിച്ചു പ്രവൃത്തിക്കുന്ന സമ്പദ്ഘടനയാണ് നെഹ്റു വിഭാവനം ചെയ്തത്.

പൊതുമേഖലാ സ്ഥാപനങ്ങൾ ദശലക്ഷങ്ങൾക്ക് തൊഴിൽ നൽകി. പിന്നാക്ക, ദിലിത് വിഭാഗങ്ങൾക്ക് തൊഴിലിലൂടെ മുന്നോട്ടുവരാനായി.എന്നാൽ മോദി സ്വകാര്യ മേഖലയെ പരിലാളിക്കുന്നു.മറ്റ് മേഖലകളെ സ്വാഭാവിക മരണത്തിന് വിട്ടു കൊടുത്തു. പൊതുമേഖലയ്ക്ക് തളർച്ചയുണ്ടായാൽ തിരികെയെത്തിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. എന്നാൽ മോദി പൊതുമേഖലയെ തകർക്കുകയും സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഏതാനും സ്വകാര്യ മുതലാളിമാരെ പരിലാളിക്കുന്നു.പണപ്പെരുപ്പം ദിനംപ്രതി വർധിക്കുന്നു.

തൊഴിലില്ലായ്മ കൂടി കൂടുമ്പോൾ സാധാരണക്കാരുടെ ഭരണം മോദി ഭരണത്തിൽ ദുരിതപൂർണമാകുന്നു.വിലക്കയറ്റം രൂക്ഷം.പാചക വാതക വില 400 രൂപയിൽ നിന്ന് 1600 ആയി. മധ്യവർഗത്തെയും സാധാരണക്കാരെയും പണപ്പെരുപ്പം പ്രതിസന്ധിയിലാക്കി . കോർപ്പറേറ്റുകൾക്കും ധനികർക്കുമായി കോടാനുകോടി എഴുതിത്തളളുന്നു. സബ് സിഡി ധനികർക്ക് നൽകി. കോൺഗ്രസ് കൂടുതൽ തൊഴിൽ സൃഷ്ടിക്കും. എല്ലാവരെയും ഉൾക്കൊളളുന്ന നയമാകും കോൺഗ്രസിന്റെത്. ബിജെപിയുടെ രാഷ്ട്രീയ തന്ത്രം തിരിച്ചറിയണം. മതത്തിന്റെ പേരിൽ വോട്ടു വാങ്ങാനെത്തുന്നവർ സ്ത്രീ വിരുദ്ധരാണെന്ന് സഹോദരിമാർ തിരിച്ചറിയണം.

സ്ത്രീകൾക്കും ന്യനപക്ഷങ്ങൾക്കെതിരായ അക്രമം വർധിച്ചു.ഓരോ മണിക്കൂറിലും 51 സ്ത്രീകൾക്കെതിരെ അക്രമം നടക്കുന്നു എന്ന് കണക്കുകൾ. അക്രമികളെ സംരക്ഷിക്കുകയാണ് മോദി സർക്കാർ. മണിപ്പൂരിലെ ബലാത്സംഗങ്ങളും അക്രമങ്ങളും രാജ്യത്തെ നാണക്കേടിലേക്ക് തള്ളിവിട്ടു.കഴിഞ്ഞ 9 മാസമായി നടക്കുന്ന അക്രമം തടയുന്നതിൽ കേന്ദ്രം തയാറാവുന്നില്ല. എന്നു കൊണ്ട് പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോയില്ല?കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാഹുൽ പോയി. പ്രധാനമന്ത്രി രാജ്യത്തെല്ലായിടത്തും പോയി രാഷ്ട്രീയ യോഗങ്ങളിൽ പോയി പ്രസംഗിക്കാൻ സമയമുണ്ട്. ലക്ഷദ്വീപിൽ ടൂറു പോയി. മണിപ്പൂരിൽ പോകാൻ സമയമില്ലെന്നും ഖർഗെ കുറ്റപ്പെടുത്തി. കേരളത്തിലും യുവാക്കൾക്കും വിദ്യാർഥികൾക്കും നേരെ അതിക്രമം വർധിക്കുന്നു. കലാലയങ്ങളിൽ ഭരണകക്ഷിയുടെ വിദ്യാർഥിസംഘടനയിൽ നിന്ന് അതിക്രമം വർധിക്കുന്നു.അതിക്രമങ്ങളെ തുറന്നു കാട്ടുക കോൺഗ്രസിന്റെ കടമയാണെന്നും ഖർഗെ ചൂണ്ടിക്കാട്ടി.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണസംഘത്തിന് കൈമാറണം ; ആശങ്കയിൽ സിനിമാലോകം

0
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറണമെന്ന...

ബി.എസ്.എൻ.എല്ലിൽ വി.ആർ.എസ് പ്രഖ്യാപിക്കാൻ നീക്കം

0
തൃ​ശൂ​ർ: പൊ​തു​മേ​ഖ​ല ടെ​ലി​കോം ക​മ്പ​നി​യാ​യ ഭാ​ര​ത്​ സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡി​ൽ (ബി.​എ​സ്.​എ​ൻ.​എ​ൽ)...

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി റിപ്പോർട്ടുകൾ

0
ഡല്‍ഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി...

ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ; കോ​ണ്‍​ഗ്ര​സ് 40 സ്ഥാ​നാ​ര്‍​ഥി​ക​ളെ കൂ​ടി പ്ര​ഖ്യാ​പി​ച്ചു

0
ഡ​ല്‍​ഹി: ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള 40 സ്ഥാ​നാ​ര്‍​ഥി​ക​ളെ കൂ​ടി പ്ര​ഖ്യാ​പി​ച്ച് കോ​ണ്‍​ഗ്ര​സ്....