അടൂർ : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെയും, മറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയും സംസ്ഥാന തലത്തിൽ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് അടൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. പ്രതിക്ഷേധം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ ഉദ്ഘാടനം ചെയ്തു. പ്രവർത്തകർക്ക് നേരെ ഇനിയും അതിക്രമത്തിന് തുനിഞ്ഞാൽ മുഖ്യമന്ത്രി ഉൾപ്പടെ ഉള്ള മന്ത്രിമാരെ പത്തനംതിട്ട ജില്ലയിൽ ഇനി ചീമുട്ട കൊണ്ടാവും സ്വീകരിക്കുകയെന്നും പ്രതിഷേധം ഉത്ഘാടനം ചെയ്തുകൊണ്ട് പോലീസിനെതിരെ അതിരൂക്ഷ വിമർശനം നടത്തി. ഇരട്ടപ്പാലത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സർക്കാർ ഈ രീതിയിൽ ജനകീയ സമരത്തെ പോലീസിനെ ഉപയോഗിച്ച് തടയാൻ ശ്രമിച്ചാൽ ശക്തമായ സമരപരിപാടികളുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ പരിപാടിയ്ക്ക് നേതൃത്വം നൽകി യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ അരവിന്ദ് ചന്ദ്രശേഖർ, ജിതിൻ കെ നൈനാൻ, നിധീഷ് പന്നിവിഴ തുടങ്ങി കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളും പങ്ക് ചേർന്നു. തുടർന്ന് അറസ്റ്റ് ചെയ്ത പ്രവർത്തകർ ഒഴികെ ബാക്കിയുള്ളവർ നഗരത്തിൽ പ്രതിഷേധ മാർച്ചും നടത്തി.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.