റോഡ് ഉപരോധത്തില്‍ അക്രമം ; മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോണ്‍ഗ്രസ് റോഡ് ഉപരോധത്തില്‍ ഉണ്ടായ അക്രമത്തില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നു പോലീസ്. നടന്‍ ജോജു ജോര്‍ജിനെ അക്രമിച്ചെന്നു കാട്ടി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ടോണിക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് .

റോഡ് ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിനെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച്‌ അസഭ്യം പറഞ്ഞുവെന്നും അക്രമത്തിനു നേതൃത്വം കൊടുത്തത് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയാണെന്നുമാണ് മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്. കാറിന്‍റെ ചില്ല് തകര്‍ത്തത് കണ്ടാല്‍ അറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആണെന്ന് ജോജു മൊഴി നല്‍കിയിരുന്നു.

ആറു ലക്ഷം രൂപയുടെ നഷ്ട്മാണ് കാറിന് ഉണ്ടായതെന്നും എഫ്‌ഐആറില്‍ പറയുന്നു . ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ ടോണി ചമ്മിണിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. തനിക്കെതിരെ കള്ളക്കേസ് ആണ് രജിസ്റ്റര്‍ ചെയ്തതെന്നും നിയമനടപടികളുമായി മുമ്പോട്ട് പോകുമെന്ന് ടോണി ചമ്മിണി പറഞ്ഞു. അതേസമയം കൊച്ചിയിലെ യൂത്ത് കോണ്‍ഗ്രസ് സമരത്തിന് നേരെ പ്രതിഷേധിച്ച്‌ പ്രവര്‍ത്തകരോട് തട്ടിക്കയറിയ നടന്‍ ജോജു ജോര്‍ജിനെതിരെ പോലീസ് കേസെടുത്തില്ല. ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച്‌ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നു മരട് പോലീസ് വ്യക്തമാക്കി .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...