തിരുവനന്തപുരം : എസ്.എ.ടി ആശുപത്രിയില്‍ കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ എട്ടു മാസമായി കുട്ടികളുടെ വിവിധ ശസ്ത്രക്രീയകള്‍ മാറ്റിവെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ്. ഇപ്പോല്‍ നിലവില്‍ അടിയന്തിര സാഹചര്യങ്ങളില്‍ (അക്‌സിഡന്റ്) കേസുകല്‍ മാത്രം ചെയ്യുന്നതിന് ഒരു ടേബില്‍ മാത്രമാണ് ഉള്ളത്. ഇതിനെതിരെയാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുവന്നത്.
ഒരേസമയം ഒന്നിലധികം അടിയന്തിര ശസ്ത്രക്രിയ വേണ്ടിവന്നാല്‍ ഒന്നും തന്നെ ചെയ്യാന്‍ സാധിക്കില്ല. മറ്റെല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ശസ്ത്രക്രിയകള്‍ നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടും എസ്.എ.ടി ആശുപത്രിയില്‍ മാത്രം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നതാണ് ആരോപണം. കുട്ടികളുടെ ജീവന്‍ വെച്ച് പന്താടുന്ന അശുപത്രി അധികാരികളുടെ നടപടിക്കെതിരെ കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ നാളെ രാവിലെ 11 മണിക്ക് പ്രതിഷേധ ധര്‍ണ്ണ നടക്കും. എ വിന്‍സെന്റ് എംഎല്‍എ ഉത്ഘാടനം ചെയ്യും.