കൃഷി ഭവനുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് കെ.കെ രമ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടത് അനിവാര്യമായ കാലമായിട്ടും കൃഷി ഭവനുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് കെ.കെ രമ എംഎല്‍എ. വടകര മണ്ഡലത്തിലെ കൃഷി ഓഫിസുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാതായിട്ട് കാലമേറെയായി. നിലവിലുള്ള 16 തസ്തികകളില്‍ പകുതിയിലധികം ഒഴിഞ്ഞു കിടക്കുന്നു. ചോറോട് പഞ്ചായത്തിലെ കൃഷി ഓഫിസില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഒരു ജീവനക്കാരന്‍ പോലുമില്ല. പലപ്പോഴും ഇത് പൂട്ടിക്കിടക്കുന്ന അവസ്ഥയാണ്.

എത്രയും പെട്ടെന്ന് ജീവനക്കാരെ നിയമിക്കണമെന്ന് എംഎല്‍എ തന്നെ നേരിട്ട് നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ നിയമനം നടന്നിട്ടില്ല. രണ്ടാഴ്ചയ്ക്കകം ഒഴിവു നികത്താമെന്ന ഉറപ്പ് പാലിക്കണമെന്ന് വടകര എംഎല്‍എ ആവശ്യപ്പെട്ടു. കൃഷിവകുപ്പില്‍ ബോധപൂര്‍വ്വമായ ഇടപെടലുകളും പദ്ധതികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...