യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധമാരോപിച്ച സംഭവം പോലീസിനെതിരെ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ആലുവ : മോഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സമരത്തില്‍ പങ്കെടുത്ത ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധമാരോപിച്ച പോലീസിനെതിരെ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. കസ്റ്റഡി അപേക്ഷയിലാണ് പോലീസ് ഗുരുതര ആരോപണമുന്നയിച്ചത്. ജലപീരങ്കിയുടെ മുകളില്‍ കയറി ഫോട്ടോയെടുത്തിന് പിന്നിലും തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് പോലീസിന്റെ കസ്റ്റഡി അപേക്ഷയിലുള്ളത്. ആലുവയില്‍ മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യക്കുറിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ട സിഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം നടത്തിയത്. എംപിമാരും എംഎല്‍എമാരും പങ്കെടുത്ത നിരന്തരസമരത്തിനൊടുവില്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്തു. സമരത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഗുരുതര ആരോപണവുമായി പോലീസ് രംഗത്തെത്തിയത്.

സമരം ചെയ്ത പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്ന് പോലീസിന്റെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. ജലപീരങ്കിയായ വാഹനത്തിന്റെ മുകളില്‍ കയറി ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഇത് പ്രചരിപ്പിച്ചത് തീവ്രവാദ ബന്ധത്തിന്റെ പേരിലാണോ എന്ന് അന്വേഷിക്കണമെന്നുമാണ് പോലീസിന്റെ മറ്റൊരു വാദം. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. മുസ്ലിം പേരുകാരായതിനാലാണ് പോലീസ് തീവ്രവാദ ബന്ധം ആരോപിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തീവ്രവാദ ബന്ധമാരോപിച്ച പോലീസിനെതിരെ പ്രത്യക്ഷസമരത്തിനിറങ്ങുമെന്ന് ബെന്നി ബെഹ്നാന്‍ എംപി വ്യക്തമാക്കി. സിഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്തതിന് പകപോക്കുകയാണെന്നും മോഫിയ സമരത്തില്‍ പങ്കെടുത്ത മൂന്ന് പേരെ വീട് വളഞ്ഞ് പുലര്‍ച്ചെ അറസ്റ്റ് ചെയ്‌തെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...