കിഴക്കന്‍ ഡല്‍ഹിയിലെ സ്​കൂളില്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികളെ കുത്തിപരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കിഴക്കന്‍ ഡല്‍ഹിയിലെ സ്​കൂളില്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ നാല്​ പത്താംക്ലാസ്​ വിദ്യാര്‍ഥിക​ളെ പിന്തുടര്‍ന്ന്​ മര്‍ദിച്ചശേഷം കുത്തിപരിക്കേല്‍പ്പിച്ചു. സ്​കൂളിന്​ പുറത്താണ്​ സംഭവം. ഗുരുതരമായി പരിക്കേറ്റ നാലു വിദ്യാര്‍ഥികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ്​ അറിയിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ പ്രദേശത്തെ സര്‍വോദയ ബാല്‍ വിദ്യാലയ സ്​കൂളിന്​ പുറത്താണ്​ സംഭവം. പത്താം ക്ലാസ്​ പരീക്ഷ കഴിഞ്ഞ്​ പുറത്തിറങ്ങിയതാണ്​ നാലു വിദ്യാര്‍ഥികളും. ഇതോടെ പ്രദേശത്തെ തന്നെ മറ്റു സ്​കൂളുകളിലെ വിദ്യാര്‍ഥികള്‍ ഇവരെ പിന്തുടരുകയും ആക്രമിച്ചശേഷം കുത്തിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.

സ്​കൂളിന്​ പുറത്ത്​ നിരവധി കുട്ടികള്‍ തടിച്ചുകൂടിയിരുന്നു. സ്വയരക്ഷക്കായി നിരവധി കുട്ടികള്‍ പാര്‍ക്കിലേക്കും സ്​കൂളിലേക്കും ഓടിക്കയറി. എന്നാല്‍ നാലു വിദ്യാര്‍ഥികളെ ഇവര്‍ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഗൗതം, റെഹാന്‍, ഫൈസാന്‍, ആയുഷ്​ എന്നിവര്‍ക്കാണ്​ പരിക്കേറ്റത്​. 15 – 16 വയസ്​ പ്രായമുള്ളവരാണ്​ നാലുപേരും. ഇതില്‍ മൂന്നുപേര്‍ ലാല്‍ ബഹദൂര്‍ ശാസ്​ത്രി ആശുപത്രിയില്‍ ചികിത്സ തേടിയശേഷം വീട്ടിലേക്ക്​ മടങ്ങി. ഒരാള്‍ ഡല്‍ഹി എയിംസില്‍ ചികിത്സയിലാണെന്നും പോലീസ്​ പറഞ്ഞു. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പ്രാഥമിക അന്വേഷണത്തില്‍ മറ്റു സ്​കൂളുകളിലെ വിദ്യാര്‍ഥികളാണ്​ ആക്രമണം നടത്തിയതെന്ന്​ തിരിച്ചറിഞ്ഞതായും പോലീസ്​ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...