പേരാമ്പ്രയിലെ ലാത്തിച്ചാർജിൽ മൈലപ്രായിൽ കോൺഗ്രസ് പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമലയിൽ നടന്നത് സി.പി.എം ഉന്നതരുടെ അറിവോടെ നടത്തിയ സമാനതകൾ ഇല്ലാത്ത വൻ കൊള്ളയാണെന്നും ഇതിനെതിരായി നടക്കുന്ന സമരങ്ങൾക്ക് നേതൃത്വം നല്കുന്നവരെ മർദ്ദിച്ച് ഒതുക്കി കൊള്ള മറയ്ക്കാനാവില്ലെന്നും മൈലപ്ര മണ്ഡലം കോൺഗ്രസ് പ്രവർത്തക യോഗം മുന്നറിയിപ്പ് നല്കി. ഷാഫി പറമ്പിൽ എം.പി അടക്കമുള്ള നേതാക്കളെ ലാത്തിച്ചാർജ് ചെയ്ത് പരിക്ക് ഏല്പിച്ചത് മൃഗീയവും ക്രൂരവുമായ നടപടിയാണെന്നും ഉന്നതതലത്തിൽ നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്നും യോഗം കുറ്റപ്പെടുത്തി. സ്വർണ്ണ കൊള്ളക്കെതിരെ പത്തനംതിട്ടയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവത്തിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.

ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിൽസൺ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു. പി.കെ ഗോപി, ബേബി മൈലപ്രാ, ആർ.പ്രകാശ്, എസ്. സുനിൽകുമാർ, രാജു പുല്ലൂർ, ജോബിൽ തോമസ് മൈലപ്ര, അനിതാ മാത്യു, ശോശാമ്മ ജോൺസൺ, ജനകമ്മ ശ്രീധരൻ, മഞ്ജു സന്തോഷ്, സി.എ തോമസ്സ്, റോസമ്മ ബേബി, പി.എ ജോൺസൺ, ജേക്കബ് കൈപ്പശ്ശേരി,ഷിജു ജേക്കബ്, സാംകുട്ടി സമുവേൽ, മോഹൻ കുരുടാൻകുഴി, ബാബു കൊടിഞ്ഞിനാൽ എന്നിവർ പ്രസംഗിച്ചു. ശബരിമല സംഭവത്തിൽ പ്രതിഷേധിച്ച് കെ.പി.സി.സി നടത്തുന്ന മേഖലാ ജാഥയുടെ കോന്നി, പന്തളം സമ്മേളനങ്ങളിൽ നൂറ്റി അൻപത് പ്രവർത്തകരെ വീതം പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...