അപകടങ്ങൾ ഒഴിയാതെ കോന്നി സെൻട്രൽ ജംഗ്ഷൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തീകരിച്ചിട്ട് കാലങ്ങൾ കഴിഞ്ഞിട്ടും കോന്നി സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. ദിവസങ്ങൾക്കു മുൻപാണ് കോന്നിയിൽ നിയന്ത്രണം വിട്ട് വന്ന സ്‌കൂട്ടർ ആംബുലൻസിൽ ഇടിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി മരിച്ചത്. ഇതിന് മുൻപ് ഭാരം കയറ്റി വന്ന ലോറിയും ഇവിടെ മറിഞ്ഞിരുന്നു. ട്രാഫിക് സംവിധാനം ഇല്ലാത്തതിന്റെ പേരിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ആണ് ഇവിടെ നടക്കുന്നത്. എത്ര വലിയ തിരക്കും നിയന്ത്രിക്കുവാൻ പലപ്പോഴും ഒരു ഹോം ഗാർഡിനെയോ ഒന്നോ രണ്ടോ പോലീസ് ഉദ്യോഗസ്ഥരെയോ ആണ് ഇവിടെ നിയോഗിക്കുക. മുൻപ് ഉണ്ടായിരുന്ന ട്രാഫിക് സിഗ്നൽ പ്രവർത്തന രഹിതമായി റോഡിൽ മറിഞ്ഞു കിടക്കുന്നതും കാണാം.

സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് ആനക്കൂട് റോഡിൽ നിന്നും പോസ്റ്റ്ഓഫീസ് റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ പലപ്പോഴും കാണാൻ സാധിക്കില്ല. രാവിലെയും വൈകുന്നേരവും വളരെ വലിയ വാഹനതിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ട്രാഫിക് ജംഗ്ഷനിൽ ചെറിയ ഒരു ഗതാഗത കുരുക്ക് ഉണ്ടായാൽ പോലും എലിയറയ്ക്കൽ മുതൽ മാമൂട് വരെയുള്ള ഭാഗത്ത് വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. കോന്നി താലൂക്ക് വികസന സമിതിയിലും ഈ വിഷയം പല തവണ ഉന്നയിക്കപ്പെട്ടിരുന്നു. കോന്നി ഗ്രാമപഞ്ചായത്ത്‌ നഗരത്തിലെ ഗതാഗതകുരുക്ക് നിയന്ത്രണത്തിന് പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയെങ്കിലും ഇതും ഫലം കണ്ടില്ല. കോന്നി മെഡിക്കൽ കോളേജ് പൂർണമായി പ്രവർത്തന സജ്ജമാകുന്നതോടെ തിരക്ക് കോന്നി നഗരത്തിലെ തിരക്ക് നിയന്ത്രണാതീതമാകും. ഇതിന് മുൻപെങ്കിലും ട്രാഫിക് സിഗ്നൽ സ്ഥാപിക്കുവാൻ അധികൃതർക്ക് കഴിയുമോ എന്നാണ് യാത്രക്കാരുടെ ചോദ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...