Sunday, April 28, 2024 11:19 pm

പത്തനംതിട്ട കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു ; റിബലുകള്‍ അങ്കത്തിന് – ആത്മവിശ്വാസത്തോടെ എല്‍.ഡി.എഫ്

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : കോ​ണ്‍​ഗ്ര​സി​ല്‍ പ​തി​വു​പോ​ലെ സീ​റ്റി​നാ​യി ഇത്തവണയും തര്‍ക്കം. ജ​യി​ക്കാ​ന്‍ ക​ഴി​യു​ന്ന സീറ്റുക​ളി​ലൊ​ക്കെ​യും അ​ടി​യോ​ട​ടി​യാ​ണ്. പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും ബ്ലോ​ക്ക്​-​ജി​ല്ല പഞ്ചായത്തു​ക​ളി​ലേ​ക്കും ഇ​താ​ണ്​ അ​വ​സ്ഥ. പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി സീ​റ്റ് വി​ഭ​ജ​നം പ​രി​ഹ​രി​ക്കാ​നാ​കു​ന്നി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യി ത​ര്‍​ക്ക​മു​ണ്ട്. ന​ഗ​ര​സ​ഭ​ക​ളി​ലും ഇ​താ​ണ് സ്ഥി​തി. പ​ത്രി​ക ന​ല്‍​കു​ന്ന​തിന്റെ  അ​വ​സാ​ന​നി​മി​ഷംവ​രെ ത​ര്‍​ക്ക​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് ഉ​റ​പ്പാ​ണ്.

ഇ​തി​നി​ടെ റിബ​ലു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​തു​ട​ങ്ങി. വ​ര്‍​ഷ​ങ്ങ​ളാ​യി ജ​ന​പ്ര​തി​നി​ധി​ക​ളാ​യി തു​ട​രു​ന്ന പ​ല​രും പു​തി​യ ആ​ളു​ക​ള്‍​ക്കു​വേ​ണ്ടി മാ​റി​ക്കൊ​ടു​ക്കാ​ന്‍ ത​യ്യാറ​ല്ല. വി​ജ​യ​പ്ര​തീ​ക്ഷ​യു​ള്ള സീ​റ്റു​ക​ളി​ല്‍ നേ​താ​ക്ക​ള്‍ മ​ത്സ​രി​ക്കാ​ന്‍ കൂട്ട​മാ​യി എ​ത്തി​യ​താ​ണ് എ​ങ്ങും പ്ര​ശ്ന​മാ​യ​ത്. ചി​ല വാ​ര്‍​ഡു​ക​ളി​ല്‍ വാ​ര്‍​ഡ്​ ക​മ്മി​റ്റി​ക​ള്‍ തീ​രു​മാ​നി​ച്ച സ്ഥാനാര്‍ഥി​ക​ള്‍​പോ​ലും പു​റ​ത്താ​യി. അ​വി​ടെ നേ​താ​ക്ക​ളു​ടെ താ​ല്‍​പ്പര്യാ​ര്‍​ഥം ചി​ല​ര്‍​ക്ക് സീ​റ്റ് ന​ല്‍​കി​യ​തും പോരി​ന് ഇ​ട​യാ​ക്കി​ക​ഴി​ഞ്ഞു. ഭാ​ര്യ​ക്ക് ജി​ല്ല പ​ഞ്ചാ​യ​ത്തി​ലേ​ക്കും ഭ​ര്‍​ത്താ​വി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്കും സീ​റ്റ് ന​ല്‍​കി​യ​തും പ്ര​തി​ഷേ​ധ​ത്തിന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. സീ​റ്റ് മോ​ഹി​ച്ച്‌ പാ​ര്‍​ട്ടി മാ​റി​വ​ന്ന​വ​ര്‍​ക്കും അ​വ​സാ​നം സീ​റ്റി​ല്ല. അ​വ​ര്‍ ​റി​ബ​ലാ​യി പ​ത്രി​ക ന​ല്‍​കാ​നും ത​യാ​റെ​ടു​ക്കു​ന്നു.

ജി​ല്ലാ ആ​സ്ഥാ​ന​ത്തെ  പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലാ​ണ്  ത​ര്‍​ക്ക​ങ്ങ​ള്‍ ഏ​റെ​യും ന​ട​ക്കു​ന്ന​ത്. കേ​ര​ള കോണ്‍ഗ്രസ് മാ​ണി വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന് വ​ന്ന ര​ണ്ട് വ​നി​ത​ക​ള്‍​ക്ക് ഇ​പ്പോ​ള്‍ സീ​റ്റി​ല്ല. സീ​റ്റ് മോ​ഹി​ച്ച്‌ ആ​ര്‍.​എ​സ്.​പി​യി​ല്‍ ചേ​ര്‍​ന്ന ഷൈ​നി ജോ​ര്‍​ജ്, കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന ആ​നി സ​ജി എ​ന്നി​വ​ര്‍​ക്കും സീ​റ്റ് കി​ട്ടി​യി​ല്ല. ഇവ​ര്‍​ക്ക് സീ​റ്റ് ന​ല്‍​കി​യാ​ല്‍ റിബ​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്തു​മെ​ന്ന് കോ​ണ്‍​ഗ്ര​സു​കാ​ര്‍ ത​ന്നെ പ​റ​യു​ന്നു. പത്തോ​ളം വാ​ര്‍​ഡു​ക​ളി​ല്‍ റി​ബ​ലു​ക​ള്‍ മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്. ഏ​ഴാം വാ​ര്‍​ഡി​ല്‍ നാ​ലു​പേ​ര്‍ മ​ത്സ​രി​ക്കാ​ന്‍ തയ്യാറെടുക്കു​ന്നു. ഇ​വി​ടെ മു​ന്‍ കൗ​ണ്‍​സി​ല​ര്‍ സ​ജി കെ.​സൈ​മ​ണും സീ​റ്റു​വേ​ണ​മെ​ന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എ​ട്ടാം വാ​ര്‍​ഡി​ല്‍ അ​ബ്​​ദു​ല്‍​ക​ലാം ആ​സാ​ദും അ​മീ​നും സീ​റ്റി​നാ​യി മു​ന്നോട്ടു​വന്നിട്ടുണ്ട്. 14ാം വാ​ര്‍​ഡി​ല്‍ കെ.​എ​സ്.​യു ജി​ല്ല പ്ര​സി​ഡ​ന്റ്  അ​ന്‍​സാ​ര്‍ മു​ഹ​മ്മ​ദ് മ​ത്സ​രി​ക്കാ​നു​ള്ള പുറപ്പാടിലാണ്. ക​ഴി​ഞ്ഞ​ത​വ​ണ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ന്‍​സാ​ര്‍ മു​ഹ​മ്മ​ദി​ന് സീ​റ്റ് ന​ല്‍​കി​യി​രു​ന്നി​ല്ല. മു​സ്​​ലിം​ലീ​ഗ് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ റി​ബ​ലാ​യി മ​ത്സ​രി​ച്ചാ​ണ് അ​ന്‍​സാ​ര്‍ വി​ജ​യി​ച്ച​ത്. ഇ​വി​ടെ കോ​ണ്‍​ഗ്രി​ലെ മ​റ്റ് ര​ണ്ടു​പേ​ര്‍ സീ​റ്റി​നാ​യി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചു​ക​ഴി​ഞ്ഞു.

15, 16 വാ​ര്‍​ഡു​ക​ളി​ലും ത​ര്‍​ക്ക​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്നു. 16ാം വാ​ര്‍​ഡ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ദീ​പു ഉ​മ്മ​നാ​ണ് ന​ല്‍​കി​യ​ത്. ഇ​വി​ടെ കോ​ണ്‍​ഗ്ര​സി​ലെ അ​ര​വി​ന്ദാ​ക്ഷ​ന്‍ നാ​യ​ര്‍ റി​ബ​ലാ​യി മ​ത്സ​രി​ക്കാ​ന്‍ തയ്യാറെടുക്കുകയാണ്. ​21ാം വാ​ര്‍​ഡി​ല്‍ ആ​മി​ന ഹൈ​ദ്രാ​ലി​യെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​ന്ന കാ​ര്യ​ത്തി​ലും വാ​ര്‍​ഡി​ല്‍ എ​തി​ര്‍​പ്പ് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. 29ാം വാ​ര്‍​ഡി​ല്‍ നാ​ലു​പേ​ര്‍ സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു​ക​ഴി​ഞ്ഞു.

അ​നി​ല്‍ തോ​മ​സ്, കെ.​ആ​ര്‍. അ​ജി​ത്കു​മാ​ര്‍, ഏ​ബ​ല്‍ മാ​ത്യു ഇ​വ​രെ​ല്ലാം സീ​റ്റി​നാ​യി മ​ത്സ​രി​ക്കു​ന്നു. 32ാം വാര്‍ഡി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി ഗ്രൂ​പ്പി​ല്‍​നി​ന്ന്​ ആ​നി സ​ജി​യെ കോ​ണ്‍​ഗ്ര​സി​ല്‍ കൊ​ണ്ടു​വ​ന്ന​ത് സീ​റ്റ് നല്‍​കാ​മെ​ന്ന ധാ​ര​ണ​യി​ലാ​യി​രു​ന്നു. ഈ ​സീ​റ്റ് ഇ​പ്പോ​ള്‍ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ന​ല്‍​കി​യ​തോ​ടെ ആ​നി സജിയും ഔ​ട്ടാ​യി. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍.​ഡി.​എ​ഫും ബി.​ജെ.​പി​യും സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു.

നി​ര​ണം, ചെ​റു​കോ​ല്‍, റാ​ന്നി, ഏ​റ​ത്ത് തു​ട​ങ്ങി ഒ​ട്ടു​മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലും സീ​റ്റി​നാ​യി പി​ടി​വ​ലി ന​ട​ക്കു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ച്‌ കോ​ണ്‍​ഗ്ര​സി​ല്‍ ധാ​ര​ണ​യാ​യി​ട്ടി​ല്ല. അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ ഡി.​സി.​സി നേ​താ​ക്ക​ള്‍ സീ​റ്റി​നാ​യി പി​ടി​വാ​ശി തു​ട​രു​ക​യാ​ണ്. 15, 24, 26 വാ​ര്‍​ഡു​ക​ളി​ല്‍ മൂ​ന്ന് ഡി.​സി.​സി നേ​താ​ക്ക​ള്‍ സീ​റ്റി​നാ​യു​ണ്ട്. ഇ​തി​നിെ​ട ഡി.​സി.​സി ത​ല​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​ക​ളി​ലൂ​ടെയും പ​രി​ഹാ​രം കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​നി​ടെ എ​ല്‍.​ഡി.​എ​ഫ് എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്രഖ്യാപി​ച്ച്‌ പ്ര​ചാ​ര​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം. നിരവധി...

വർഗീയ ടീച്ചറമ്മ ; കെകെ ശൈലജയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

0
കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയെ പരിഹരിച്ച്...

ചെന്തിട്ട ദേവീക്ഷേത്രത്തില്‍ വന്‍തീപ്പിടിത്തം

0
തിരുവനന്തപുരം: ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂര...

ചോക്ലേറ്റ് ഐസ് ക്രീം ഡെലിവറി ചെയ്തില്ല ; സ്വിഗിയോട് 5000 രൂപ നഷ്ടപരിഹാരം നൽകാൻ...

0
ബംഗളുരു : ചോക്ലേറ്റ് ഐസ് ക്രീം ഡെലിവറി ചെയ്യാത്തതിന് സ്വിഗിയോട്...