വനിത സംവരണ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: വനിത ബില്ലിൽ ഒരു ഒത്തുതീർപ്പും ഇതുവരെ ഇല്ലെന്ന് പ്രതിപക്ഷം സർക്കാർ പുതിയ നിർദ്ദേശങ്ങളൊന്നും വെച്ചിട്ടില്ല എന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു ബില്ലിനെതിരെ വോട്ട് ചെയ്യും എന്ന നിലപാടിൽ മാറ്റമില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. 2023ലെ നിയമം തിടുക്കത്തിൽ കേന്ദ്രം വിജ്ഞാപനം ചെയ്തുപുതിയ ബില്ലിന്‍റെ  ചർച്ച നടക്കുന്നതിനിടെയാണ് ആദ്യ വനിതാ സംവരണ നിയമം ഏപ്രിൽ പതിനാറ് മുതൽ പ്രാബല്യത്തിലായി എന്ന പ്രഖ്യാപനം വന്നത്. ബില്ല് പരാജയപ്പെടും എന്നുള്ള ആശങ്കയിലാണ് നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു പുതിയ ബില്ല് സെലക്റ്റ് കമ്മറ്റിക്ക് വിടുന്നതടക്കം നിർദ്ദേശങ്ങൾ സർക്കാർ ആലോചിച്ചേക്കും. വോട്ടിനിട്ട് പ്രതിപക്ഷത്തെ തുറന്നു കാട്ടണം എന്നും ബിജെപിയിൽ അഭിപ്രായമുണ്ട്.

വനിതാ സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. ബില്ല് പാസ്സാകാൻ 360 എംപിമാരുടെ പിന്തുണ കിട്ടണം, എന്നാൽ ഇപ്പോഴത്തെ നിലയ്ക്ക് ഇത് സാധ്യമല്ല. 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നല്കുന്നതേ അംഗീകരിക്കൂ എന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ച് നിൽക്കുകയാണ്. എന്നാൽ സ്ത്രീകളുടെ അവകാശം ഉറപ്പിക്കാൻ സർക്കാർ നോക്കുമ്പോൾ സാങ്കേതിക കാരണം പറഞ്ഞ് ഇത് പ്രതിപക്ഷം തടയുന്നു എന്നാതാണ് പ്രധാനമന്ത്രിയും ബിജെപിയും ഉയർത്തുന്ന പ്രധാന വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...