ഡിഎംകെ – കോണ്‍ഗ്രസ് സീറ്റുധാരണയായി : തമിഴ്‌നാട്ടില്‍ ഒമ്പത്, പുതുച്ചേരിയിലെ ഏക സീറ്റും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയും കോണ്‍ഗ്രസും തമ്മില്‍ സീറ്റു ധാരണയിലെത്തി. കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒമ്പതു സീറ്റുകളില്‍ മത്സരിക്കും. പുതുച്ചേരിയിലെ ഏക സീറ്റും കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ട്. ഡിഎംകെ ആസ്ഥാനത്ത് ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും തമിഴ്‌നാട് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ സെല്‍വപെരുന്തഗൈയും നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. തുടര്‍ന്ന് സീറ്റ് ധാരണ സംബന്ധിച്ച കരാറില്‍ ഇരുപാര്‍ട്ടികളും ഒപ്പുവെച്ചു. ധാരണ പ്രകാരം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് തിരുവള്ളൂര്‍, മയിലാടുതുറൈ, ശിവഗംഗ, കടലൂര്‍, കരൂര്‍, വിരുതുനഗര്‍, തിരുനല്‍വേലി, കൃഷ്ണഗിരി, കന്യാകുമാരി മണ്ഡലങ്ങളില്‍ മത്സരിക്കും. നേരത്തെ മത്സരിച്ചിരുന്ന ആറണി, തിരുച്ചി, തേനി സീറ്റുകള്‍ കോണ്‍ഗ്രസ് ഡിഎംകെയ്ക്ക് വിട്ടു നല്‍കി. ഇതിനു പരകരമായിട്ടാണ് കടലൂര്‍, തിരുനല്‍വേലി, മയിലാടുതുറൈ മണ്ഡലങ്ങള്‍ ഡിഎംകെ കോണ്‍ഗ്രസിന് നല്‍കിയത്. തമിഴ്‌നാട്ടില്‍ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളായ സിപിഐ, സിപിഎം, വിസികെ, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ നേരത്തെ തന്നെ ഡിഎംകെയുമായി സീറ്റു ധാരണയിലെത്തിയിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നിയുടെ വികസന കുതിപ്പിന് വഴിതുറക്കുന്ന വ്യവസായ പാർക്ക് ; ബജറ്റ് പ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തി...

0
റാന്നി: ബജറ്റ് പ്രസംഗത്തിൽ റാന്നിക്കായി പ്രഖ്യാപിച്ച പുതിയ വ്യവസായ പാർക്ക് നാടിന്റെ ...

വെണ്ണിക്കുളം എം.ഡി.എൽ.പി സ്കൂളിൽ വായനാപക്ഷാചരണവും വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക ലൈബ്രറി ഉദ്ഘാടനവും നടന്നു

0
വെണ്ണിക്കുളം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി വെണ്ണിക്കുളം എം.ഡി.എൽ.പി സ്കൂളിന്റെയും പ്രവാസി സംസ്കൃതി അസോസിയേഷന്റെയും...

ഇടക്കുളം ഗുരുകുലം ഹയർസെക്കന്ററി സ്‌കൂളിൽ ‘പുസ്‌തകവായന അഥവാ ഒരു കരിമീൻ ഫ്രൈ’

0
റാന്നി: 'പുസ്‌തകവായന അഥവാ ഒരു കരിമീൻ ഫ്രൈ' എന്ന തലക്കെട്ടിൽ ഇടക്കുളം...

17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; സിപിഎം പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ

0
കണ്ണൂർ: പെരിങ്ങോമിൽ സിപിഎം പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ. സിപിഎം പ്രവർത്തകനായ ഹരീഷ്...