സിറ്റിങ് എം.എല്‍.എമാരെയെല്ലാം മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ഏകദേശ ധാരണ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിറ്റിങ് എം.എല്‍.എമാരെയെല്ലാം മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ഏകദേശ ധാരണ. ഇരിക്കൂര്‍ വിട്ട കെ.സി.ജോസഫിനെ കാഞ്ഞിരപ്പള്ളിയില്‍ ഇറക്കാനും ആലോചനയുണ്ട്. രണ്ടാംഘട്ട സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ വൈകിട്ട് ഡല്‍ഹിക്ക് പോകും.

ഇരിക്കൂര്‍ ഒഴിച്ചുള്ള സിറ്റിങ് സീറ്റുകളിലൊന്നും മാറ്റമുണ്ടാവില്ല. കെ സി ജോസഫിനെ കേരള കോണ്‍ഗ്രസില്‍ നിന്ന് വിട്ടുകിട്ടുന്ന കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ എ ഗ്രൂപ്പ് നീക്കം ശക്തം. ഇതിന് പുറമെ മറ്റ് മുപ്പതോളം ഇടങ്ങളില്‍ ഒറ്റപ്പേരിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. എങ്കിലും രണ്ട് പേരടങ്ങുന്ന ലിസ്റ്റാണ് രണ്ടാം ഘട്ട സ്‌ക്രീനിങ്ങിനായി സമര്‍പ്പിച്ചിരിക്കുന്നത്. ശേഷിച്ചയിടങ്ങളില്‍ പരാമവധി മൂന്ന് പേര്‍ വീതമുണ്ട്. അടുത്ത ദിവസത്തെ സ്‌ക്രീനിങ്ങോടെ അന്തിമ പട്ടിക തയാറാക്കാണ് ശ്രമം.

ശേഷം ലിസ്റ്റ് കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റിക്ക് വിട്ട് അനുമതി വാങ്ങിയെടുക്കും. ഓരോ ജില്ലയിലും മൂന്ന് മുതല്‍ നാല് വരെ പുതുമുഖങ്ങള്‍ ഉണ്ടാകും. അതേസമയം സീറ്റ് വിഭജത്തില്‍  ഘടകകക്ഷികളുമായി അന്തിമ ധാരണയിലെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. കോട്ടയം ജില്ലയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചെങ്കിലും മൂവാറ്റുപുഴയ്ക്കായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സമര്‍ദ്ദം തുടരുകയാണ്. പട്ടാമ്പി സീറ്റിനെച്ചൊല്ലി മുസ്ലിം ലീഗുമായുമുള്ള തര്‍ക്കവും തീര്‍ന്നിട്ടില്ല. വൈകിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിക്ക് പോകും. അതിന് മുമ്പ് സീറ്റ് വിഭജനത്തില്‍ ധാരണയാകുമെന്നാണ് പ്രതീക്ഷ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...

റാന്നിയിൽ എക്സൈസ് ഓഫീസ് പരിസരത്ത് മൂർഖൻ പാമ്പ് ; വനംവകുപ്പ് എത്തിയില്ലെന്ന് ആക്ഷേപം, ഒടുവിൽ...

0
റാന്നി: റാന്നി എക്സൈസ് ഓഫീസ് പരിസരത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ...

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...

ഭോജ്ശാല കേസ് ; നിലവിലെ സ്ഥിതി തുടരും, മുസ്ലിം വിഭാഗത്തിന് പ്രാർത്ഥനാനുമതി

0
ന്യൂഡൽഹി: ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയത്തോട് ചേർന്നുള്ള തുറന്ന സ്ഥലത്ത് ജൂലൈ...