Wednesday, May 14, 2025 10:33 pm

കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ജോസഫ് ; കോണ്‍ഗ്രസ്സിലെ സീറ്റ് വിഭജനം കീറാമുട്ടി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 15 സീറ്റ് വേണമെന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് പി.ജെ. ജോസഫ്. പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച യു.ഡി.എഫ്. യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെടും. സീറ്റുകള്‍ മറ്റ് ഘടകകക്ഷികളുമായി വെച്ചുമാറില്ല. സീറ്റ് ചര്‍ച്ചയില്‍ മോന്‍സും ജോയ് എബ്രഹാമും തനിക്കൊപ്പം പങ്കെടുക്കും. മകന്‍ അപു ജോണ്‍ ജോസഫ് ഇത്തവണ മത്സരിക്കില്ലെന്നും ജോസഫ് പറഞ്ഞു.

എന്നാല്‍ എട്ടു സീറ്റില്‍ കൂടതല്‍ കോണ്‍ഗ്രസ് കൊടുക്കില്ലെന്നാണ് വിവരം. കേരളാ കോണ്‍ഗ്രസിന്റെ അവകാശ വാദം യുഡിഎഫില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ആര്‍ എസ് പിയും കേരളാ കോണ്‍ഗ്രസ് ജേക്കബും കൂടുതല്‍ സീറ്റ് ചോദിക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ പ്രതിസന്ധിയാകുന്നത് ജോസഫിന്റെ നിലപാട് തന്നെയാണ്.

മുസ്ലിം ലീഗും കൂടുതല്‍ സീറ്റ് ചോദിക്കുന്നു. കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനുള്ള മുസ്ലിം ലീഗ് നീക്കത്തോട് വിയോജിച്ച്‌ കോണ്‍ഗ്രസ് രംഗത്തുണ്ട്. കഴിഞ്ഞ തവണ 24 സീറ്റില്‍ മത്സരിച്ച ലീഗ് ഇത്തവണ 30 സീറ്റ് ആവശ്യപ്പെട്ടുവെന്നും ഇത് കോണ്‍ഗ്രസിന് സമ്മതമല്ല എന്നുമാണറിയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അടിത്തറ തകരാതെ കാക്കാന്‍ കഴിഞ്ഞ ബലത്തിലാണ് മുസ്ലിം ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നത്. ഇതില്‍ രാഷ്ട്രീയ വസ്തുതയുമുണ്ട്. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റേത് ന്യായീകരിക്കാനാവാത്ത ആവശ്യമാണെന്നും ഇത് അംഗീകരിക്കില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ ലീഗിന് ഒന്നോ രണ്ടോ സീറ്റ് കൂടുതലായി കൊടുത്തേക്കും.

രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ കണ്ടപ്പോള്‍ ഇക്കാര്യത്തിലുള്ള കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയെന്നാണ് സൂചന. കോഴിക്കോട് വിമാനത്താവളത്തിലെ വി.ഐ.പി. ലോഞ്ചില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലും ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ജോസ് കെ. മാണിയും എല്‍.ജെ.ഡിയും മുന്നണി വിട്ടത് കൂടുതല്‍ സീറ്റ് ചോദിക്കാന്‍ ലീഗിന് പ്രേരണയായിട്ടുണ്ട്. ലീഗിനെ എങ്ങനേയും അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇതിനിടെയാണ് കേരളാ കോണ്‍ഗ്രസിന്റെ പിടിവാശി.

എംഎല്‍എ മോന്‍സ് ജോസഫും മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്ജും ചേരി തിരിഞ്ഞ് നേതാക്കളെ ഒപ്പം നിര്‍ത്തുന്നത് പിജെ ജോസഫിന് തന്നെ തലവേദനയാണ്. സീറ്റ് മോഹിച്ചെത്തിയ പതിനഞ്ചോളം പേര്‍ക്കായി സീറ്റ് ഒപ്പിച്ചു കൊടുക്കാനാണ് ജോസഫിന്റെ നെട്ടോട്ടം. തൊടുപുഴയില്‍ ജോസഫും കോതമംഗലത്ത് ഫ്രാന്‍സിസ് ജോര്‍ജും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും കുട്ടനാട് ജേക്കബ് എബ്രഹാമും ഇരിങ്ങാലക്കുടയില്‍ ഉണ്ണിയാടനും സീറ്റ് ഉറപ്പിക്കാം. ചങ്ങനാശേരി കിട്ടിയാല്‍ സാജന്‍ ഫ്രാന്‍സിസും. അതിന് അപ്പുറത്തേക്ക് ഒരു സീറ്റും കോണ്‍ഗ്രസ് നല്‍കാനിടയില്ല. അങ്ങനെ വന്നാല്‍ ജോണി നെല്ലൂര്‍, വിക്ടര്‍ തോമസ്, പ്രിന്‍സ് ലൂക്കോസ്, ജോസഫ് എം പുതുശ്ശേരി, സജി മഞ്ഞക്കടമ്പന്‍ എന്നിവര്‍ക്കെല്ലാം നിരാശയാകും ഫലം. ഇതാണ് ജോസഫിനെ പ്രതിസന്ധിയിലാക്കുന്നത്.

പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിക്കുവാന്‍ മോന്‍സ് ജോസഫ് എംഎല്‍എ യുടെ യും മുന്‍ എം പി കെ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെയും നേതൃത്വത്തില്‍ അധികാര വടംവലി രൂക്ഷമാണ്. ഈ തര്‍ക്കത്തില്‍ ജോസഫും തീര്‍ത്തും നിരാശനാണെന്നാണ് ലഭിക്കുന്ന സൂചന. മോന്‍സ് ജോസഫ് എംഎല്‍എ, തോമസ് ഉണ്ണിയാടന്‍, വിക്ടര്‍ ടി തോമസ്, വി ജെ ലാലി, വര്‍ഗീസ് മാമന്‍, ഡി.കെ.ജോണ്‍ , കുഞ്ഞു കോശി പോള്‍, റോജസ് സെബാസ്റ്റ്യന്‍, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മാര്‍, പ്രിന്‍സ് ലൂക്കോസ്, രാകേഷ് ഇടപ്പുര എന്നിവര്‍ ഒരു പക്ഷത്ത്.

മറു ചേരിയില്‍ ജോയ് അബ്രഹാം, എം പി പോളി, വക്കച്ചന്‍ മറ്റത്തില്‍, സജി മഞ്ഞക്കടമ്പില്‍, സാജന്‍ ഫ്രാന്‍സിസ്, മൈക്കിള്‍ ജെയിംസ്, അജിത്ത് മുതിരമല, എബ്രഹാം കലമണ്ണില്‍, ഷീല സ്റ്റീഫന്‍ എന്നീ പ്രമുഖരും. എല്ലാവര്‍ക്കും എംഎല്‍എയായി മത്സരിക്കാന്‍ സീറ്റ് വേണമെന്നതാണ് പ്രശ്നം. ഇതാണ് യുഡിഎഫിലേയും പ്രതിസന്ധിക്ക് കാരണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള മേയ് 16 മുതൽ

0
പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 'എന്റെ...

പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ. സുധാകരൻ

0
തിരുവനന്തപുരം : പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ.പി.സി.സി മുൻ...

പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

0
ബെംഗളൂരു: പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. ഛത്തീസ്‍ഗഢ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
മത്സ്യകര്‍ഷക അവാര്‍ഡ് മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍, നൂതന...