പന്തളം നഗരസഭയിലെ ജി.ഐ.എസ് മാപ്പിങ്ങിലെ അഴിമതിക്കെതിരെ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്) വഴി പന്തളം നഗരസഭയിലെ സ്ഥാപക ആസ്തികൾ ഡിജിറ്റലായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി വിവരശേഖരണത്തിന് കൗൺസിലിൽ ചർച്ച ചെയ്യുകയോ കൗൺസിലർമാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെ ഏകപക്ഷീയമായി സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കരാർ നൽകിയതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം, കുരമ്പാല മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭ കവാടത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മുൻ ബി.ജെ.പി നഗരസഭ ഭരണസമിതിയുടെ അഴിമതികൾ മൂടിവെയ്ക്കുന്നതിന്റെ  ഭാഗമായി മുൻ സംസ്ഥാന സർക്കാരുമായി ഡീൽ ഉണ്ടാക്കിയതായി നേതാക്കൾ സംശയം പ്രകടിപ്പിച്ചു.

കഴിഞ്ഞ ബി.ജെ.പി ഭരണത്തിന്റെ അവസാന ഘട്ടത്തിലാണ് നഗരസഭ കൗൺസിലിൽ തീരുമാനിക്കാതെ അന്നത്തെ ചെയർപേഴ്സണും സെക്രട്ടറിയും ചേർന്നുകൊണ്ട് ടെൻഡർ ക്ഷണിക്കാതെ ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് 50 ലക്ഷം രൂപയ്ക്ക് മുകളിൽ ജി.ഐ.എസ് മാപ്പിങ്ങിന് കരാർ നൽകിയത്. ആലപ്പുഴ നഗരസഭയിൽ ജി.ഐ.എസ് മാപ്പിങ്ങിന് 25 ലക്ഷം രൂപയുടെ കരാറിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് താരതമ്യേന ചെറിയ പന്തളം നഗരസഭയിൽ ടെൻഡർ നടപടി കൂടാതെ കരാറുകൾ നൽകിയിരിക്കുന്നത്. ഇത് മുൻ സംസ്ഥാന സർക്കാരും മുൻ നഗരസഭ ഭരണസമിതിയും നടത്തിയ അഴിമതി ആണെങ്കിലും പുതിയ നഗരസഭ ഭരണസമിതി അധികാരത്തിൽ കയറിയിട്ടും ജി.ഐ.എസ് മാപ്പിങ്ങിനെ കുറിച്ച് കൗൺസിലിൽ ചർച്ച നടത്താതെ വാർഡുകളിൽ വിവരശേഖരണത്തിന് എത്തുമ്പോഴാണ് കൗൺസിലർ ഉൾപ്പെടെ അറിയുന്നത്.

സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ കരാറുകൾ ആയതിനാൽ നഗരസഭ ഭരണസമിതിയായ സി.പി.എം ഈ അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്നും യോഗം ആരോപിച്ചു. ഊരാളുങ്കൽ സൊസൈറ്റിയുമായി ഉണ്ടാക്കിയ കരാർ റദ്ദാക്കുകയും ജി.ഐ.എസ് മാപ്പിങ് നിർത്തിവെയ്ക്കുകയും വീണ്ടും ടെൻഡർ ക്ഷണിച്ചു സത്യസന്ധവും സുതാര്യവും ആയ കരാറുകളിൽ നഗരസഭ ഏർപ്പെടണമെന്നും പ്രതിഷേധയോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. പ്രതിഷേധ ധര്‍ണ്ണ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഈ. സമീർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡന്റ് എസ്. ഷെരീഫ് അധ്യക്ഷത വഹിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഡി.എൻ.തൃദീപ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സക്കറിയ വർഗീസ്, നഗരസഭ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ലീഡർ കെ.ആർ വിജയകുമാർ, എ.നൗഷാദ് റാവുത്തർ, പന്തളം മഹേഷ്, മനോജ് കുരമ്പാല, കെ.എം ജലീൽ, പി.എസ് വേണു കുമാരൻ നായർ, ജി.അനിൽ കുമാർ, ആർ.മോഹൻ കുമാർ, മഞ്ജു വിശ്വനാഥ്, ഇ. എസ് നുജുമുദീൻ, പന്തളം വാഹിദ്, പി.പി ജോൺ ശാന്തി സുരേഷ്, സുനിത വേണു, ആനി ജോൺ തുണ്ടിൽ, കൈലാസം ഉണ്ണികൃഷ്ണൻ, ഷാജി എം.എസ്.ബി.ആർ, സോളമൻ വരവുകാലായിൽ, രാഹുൽ രാജ്, പി.കെ രാജൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള, മണ്ണിൽ രാഘവൻ, ക്യാപ്റ്റൻ ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണപിള്ള, കുട്ടപ്പൻ നായർ മൂലയിൽ, അഡ്വ. മുഹമ്മദ് ഷഫീഖ്, ആർ.സുരേഷ് കുമാർ, ബൈജു മുകടിയിൽ, ബിൻസി എബ്രഹാം, സിനു സജു, ശുഹൈബുദ്ദീൻ, അഡ്വ.മൻസൂർ, വിനോദ് മുകടിയിൽ തുടങ്ങിയവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം : ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല എൻ എച്ച്...

0
കോഴിക്കോട് : കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ...

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

0
തിരുവനന്തപുരം: അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ...

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം : ഒരാൾ അറസ്റ്റിൽ

0
ആലുവ: മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ...