കോന്നി താലൂക്ക് ആശുപത്രിയില്‍ രാത്രിയില്‍ രോഗികളുടെ തിരക്കേറുന്നു ; പരിചരിക്കാന്‍ ഒരു ഡോക്ടര്‍ മാത്രം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് ആസ്ഥാനത്തെ പ്രധാന ആശുപത്രിയായ കോന്നി താലൂക്ക് ആശുപത്രിയില്‍ രാത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കുറവ് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. രാത്രി ഏഴ് മണിക്ക് ശേഷം നിരവധി രോഗികളാണ് കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തുന്നത്. അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെയും വിവിധ അസുഖങ്ങളാല്‍ ഗുരുതരാവസ്ഥയിലായ രോഗികളെയും എല്ലാം കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിക്കാറുണ്ട്. എന്നാല്‍ ഇവരെ എല്ലാം പരിചരിക്കാന്‍ ഒരേ ഒരു ഡോക്ടര്‍ മാത്രമാണ് അത്യാഹിത വിഭാഗത്തില്‍ ഉള്ളത്. ഇതിനാല്‍ തന്നെ ആശുപത്രിയില്‍ എത്തുന്ന ഗുരുതരാവസ്ഥയിലായ രോഗികള്‍ പോലും മണിക്കൂറുകള്‍ കാത്ത് നിന്നാണ് ഡോക്ടറെ കാണുന്നത്.

പനിക്കാലം ആയതിനാല്‍ രാത്രിയില്‍ കൊച്ചുകുട്ടികളെയുള്‍പ്പെടെ മാതാപിതാക്കള്‍ ആദ്യം എത്തിക്കുന്നത് കോന്നി താലൂക്ക് ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിയ നിരവധി രോഗികള്‍ ഇവിടുത്തെ തിരക്ക് മൂലം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവന്നു. ഇരുപതിലധികം ഡോകടര്‍മാരുടെ പേരുകളാണ് കോന്നി താലൂക്ക് ആശുപത്രിയില്‍ സേവനം അനുഷ്ടിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ഇതില്‍ ആശുപതിയിലെത്തി ചികിത്സിക്കുന്നത് പത്തില്‍ താഴെ ഡോക്ടര്‍മാര്‍ മാത്രം. ബാക്കിയുള്ളവരെ ഡ്യൂട്ടി ക്രമീകരണങ്ങളുടെ ഭാഗമായി വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവര്‍ക്ക് പകരം പുതിയ ആളുകള്‍ എത്തിയതുമില്ല.

സാധാരണയായി രാത്രി അത്യാഹിത വിഭാഗത്തില്‍ ഒരു ഡോക്ടറാണ് സേവനം അനുഷ്ഠിക്കുന്നത്‌. എന്നാല്‍ രോഗികളുടെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ആളുകളെ നിയമിക്കാന്‍ കഴിയുമായിരുന്നിട്ടും ഈ കാര്യത്തില്‍ നടപടിയില്ല. ആരോഗ്യ വകുപ്പാണ്  ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. ഉന്നത അധികാരികള്‍ കനിയുമെന്ന പ്രതീക്ഷയിലാണ് കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ കിടന്നിരുന്ന കാറിൽ നിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി

0
തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന...

അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

0
ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി...

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...