അഞ്ച് സംസ്ഥാനങ്ങളില്‍ പ്രചരണപ്രവര്‍ത്തനങ്ങളിലേക്ക് കടന്ന് കോണ്‍ഗ്രസ്; രാഹുല്‍ ഇന്ന് മിസോറാമില്‍

For full experience, Download our mobile application:
Get it on Google Play

ഐസ്വാൾ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് മിസോറാമിൽ. ഭാരത് ജോഡോ മാതൃകയിൽ മിസോറാമിൽ രാഹുൽ പദയാത്ര നടത്തും. രാഹുലിന്‍റെ സന്ദർശനം മിസോറാമിലെ ജനങ്ങളെ സ്വാധീനിക്കില്ലെന്ന് മിസോറാം മുഖ്യമന്ത്രി സോറാംതംഗ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മിസോറാമിലെത്തുന്നത്. മിസോറമിലെ ചന്മാരി മുതൽ രാജഭവൻ വരെ രാഹുൽ ഭാരത് ജോഡോ യാത്ര മാതൃകയിൽ രാഹുൽ ഗാന്ധി പദ യാത്ര നടത്തും. ഇതിനു പിന്നാലെ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തെ കണ്ട് തെരഞ്ഞെടുപ്പ് ചർച്ചകൾ രാഹുൽ നടത്തും.

എന്നാൽ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിനെതിരെ മിസോറാം മുഖ്യമന്ത്രി സോറാംതംഗ രംഗത്ത് വന്നു. രാഹുലിന്‍റെ സന്ദർശനത്തിന് കോൺഗ്രസ് പ്രവർത്തകരെ സ്വാധീനിക്കാൻ സാധിച്ചേക്കും പക്ഷെ അത് മിസോറാമിലെ ജനങ്ങളെ സ്വാധീനിക്കില്ലെന്നും മിസോറാം മുഖ്യമന്ത്രി സോറാംതംഗ പറഞ്ഞു. ദേശിക പാർട്ടികളായ പീപ്പിൾസ് കോൺഫറൻസ്, സോറം നാഷനലിസ്റ്റ് പാർട്ടി എന്നിവരുമായി കോൺഗ്രസ് ‘മിസോറാം സെക്കുലർ അലയൻസ് എന്ന പേരിൽ സഖ്യം രൂപീകരിച്ചിരുന്നു. 40 അംഗ മിസോറം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ ഏഴിനാണ്.ളില്‍ പ്രചരണപ്രവര്‍ത്തനങ്ങളിലേക്ക് കടന്ന് കോണ്‍ഗ്രസ്; രാഹുല്‍ ഇന്ന് മിസോറാമില്‍

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...