Sunday, July 6, 2025 12:35 pm

മുഖ്യനെതിരായ പ്രതിക്ഷേധ സമരത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ട്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് തുടങ്ങിയ സമരത്തിന്റെ രീതി മാറുന്നു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന പ്രക്ഷോഭം തല്‍ക്കാലം മയപ്പെടുത്താനാണ് യുഡിഎഫില്‍ ധാരണയായത്. സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ മാത്രം പശ്ചാത്തലത്തില്‍ സമരം തുടരുന്നത് ഗുണകരമല്ലെന്നാണ് പൊതുവിലയിരുത്തല്‍. സ്വപ്‌ന തെളിവുകള്‍ കൂടി പുറത്തുവിട്ടാലേ ആരോപണങ്ങള്‍ക്ക് വിശ്വാസ്യതയുണ്ടാകൂ എന്നാണ് പൊതുവിലയിരുത്തല്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും ഇതേ അഭിപ്രായക്കാരാണ്. അതുകൊണ്ട് തന്നെ കടുത്ത സമരങ്ങളില്‍ നിന്നും പിന്‍മാറാനാണ് ധാരണ.

സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ധര്‍ണ അടക്കമുള്ള സമരങ്ങള്‍ നടത്താനാണ് യുഡിഎഫ് തീരുമാനം. അടുത്ത മാസം രണ്ടിനു ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. തലസ്ഥാനത്തു സെക്രട്ടേറിയറ്റിനു മുന്നിലായിരിക്കും ധര്‍ണ. മുതിര്‍ന്ന നേതാക്കള്‍ തിരുവനന്തപുരത്ത് സമരത്തില്‍ പങ്കെടുക്കും. നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ശക്തമായി പ്രതികരിക്കാമെന്നാണ് യുഡിഎഫ് യോഗത്തില്‍ ഉണ്ടായ ധാരണ.

സ്വപ്‌നയുടെ ആരോപണം വന്നയുടനെ നടന്ന സമരങ്ങളില്‍ ചിലത് ഗുണം ചെയ്തുവെന്ന വിലയിരുത്തല്‍ യോഗത്തിലുണ്ടായി. എന്നാല്‍ ചിലത് വിപരീത ഫലമാണ് ഉണ്ടാക്കിയത്. സമരത്തിന്റെ നേട്ടം ബിജെപിക്ക് കിട്ടിയതായും ചിലര്‍ വിലയിരുത്തി. മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞത് ഗുണമായിയെന്നും യോഗത്തില്‍ പൊതുവിലയിരുത്തലുണ്ടായി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് മസ്ക്

0
ടെക്‌സസ് : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ (ഐഎസ്എസ്) പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് വീണ്ടും...

ഉത്തര്‍പ്രദേശില്‍ 5000-ത്തോളം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാനൊരുങ്ങി ബിജെപി സര്‍ക്കാര്‍

0
ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ 5000-ത്തോളം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാനൊരുങ്ങി ബിജെപി സര്‍ക്കാര്‍....

ഇരട്ടക്കൊല നടത്തിയെന്ന വേങ്ങര സ്വദേശിയുടെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

0
കോഴിക്കോട്: ഇരട്ടക്കൊല നടത്തിയെന്ന വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. താൻ രണ്ട്...

കാളികാവിലെ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ

0
മലപ്പുറം  : കാളികാവിലെ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്ന് വനം...