Wednesday, April 17, 2024 11:24 am

മുഖ്യനെതിരായ പ്രതിക്ഷേധ സമരത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ട്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് തുടങ്ങിയ സമരത്തിന്റെ രീതി മാറുന്നു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന പ്രക്ഷോഭം തല്‍ക്കാലം മയപ്പെടുത്താനാണ് യുഡിഎഫില്‍ ധാരണയായത്. സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ മാത്രം പശ്ചാത്തലത്തില്‍ സമരം തുടരുന്നത് ഗുണകരമല്ലെന്നാണ് പൊതുവിലയിരുത്തല്‍. സ്വപ്‌ന തെളിവുകള്‍ കൂടി പുറത്തുവിട്ടാലേ ആരോപണങ്ങള്‍ക്ക് വിശ്വാസ്യതയുണ്ടാകൂ എന്നാണ് പൊതുവിലയിരുത്തല്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും ഇതേ അഭിപ്രായക്കാരാണ്. അതുകൊണ്ട് തന്നെ കടുത്ത സമരങ്ങളില്‍ നിന്നും പിന്‍മാറാനാണ് ധാരണ.

Lok Sabha Elections 2024 - Kerala

സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ധര്‍ണ അടക്കമുള്ള സമരങ്ങള്‍ നടത്താനാണ് യുഡിഎഫ് തീരുമാനം. അടുത്ത മാസം രണ്ടിനു ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. തലസ്ഥാനത്തു സെക്രട്ടേറിയറ്റിനു മുന്നിലായിരിക്കും ധര്‍ണ. മുതിര്‍ന്ന നേതാക്കള്‍ തിരുവനന്തപുരത്ത് സമരത്തില്‍ പങ്കെടുക്കും. നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ശക്തമായി പ്രതികരിക്കാമെന്നാണ് യുഡിഎഫ് യോഗത്തില്‍ ഉണ്ടായ ധാരണ.

സ്വപ്‌നയുടെ ആരോപണം വന്നയുടനെ നടന്ന സമരങ്ങളില്‍ ചിലത് ഗുണം ചെയ്തുവെന്ന വിലയിരുത്തല്‍ യോഗത്തിലുണ്ടായി. എന്നാല്‍ ചിലത് വിപരീത ഫലമാണ് ഉണ്ടാക്കിയത്. സമരത്തിന്റെ നേട്ടം ബിജെപിക്ക് കിട്ടിയതായും ചിലര്‍ വിലയിരുത്തി. മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞത് ഗുണമായിയെന്നും യോഗത്തില്‍ പൊതുവിലയിരുത്തലുണ്ടായി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയുടെ ചാമ്പ്യനെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയുടെ ചാമ്പ്യനെന്ന് കോൺഗ്രസ് നേതാവ്...

കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപി നടത്താനിരുന്ന പ്രസംഗം തടഞ്ഞ് വി.സി

0
തിരുവനന്തപുരം : കേരള സർവകലാശാല ആസ്ഥാനത്ത് ജോൺ ബ്രിട്ടാസ് എംപി നടത്താനിരുന്ന...

ആത്മവിശ്വാസത്തോടെയും അക്ഷരസ്ഫുടതയോടും പച്ചക്കള്ളം പറയുന്ന ആളാണ് തോമസ് ഐസക് : പിസി വിഷ്ണുനാഥ്

0
ആറന്മുള : യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ ആറന്മുള ബ്ലോക്ക് പര്യടനം...

മ​ട്ട​ന്നൂ​രി​ൽ വാഹനാപകടം ; ഒ​രാ​ൾ മ​രി​ച്ചു, കു​ട്ടി​ക​ള​ട​ക്കം നിരവധി പേർക്ക് പ​രി​ക്ക്

0
ക​ണ്ണൂ​ര്‍: മ​ട്ട​ന്നൂ​രി​ൽ കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് ഉണ്ടായ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ...