അനധികൃതമായി നിര്‍മ്മിച്ച കെട്ടിടത്തിന് നമ്പര്‍ നല്‍കി ; ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പൊളിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്ന അനധികൃതമായി നിര്‍മ്മിച്ച കെട്ടിടത്തിന് ക്രമവല്‍ക്കരിച്ച്‌ നമ്പര്‍ നല്‍കിയ സംഭവത്തില്‍ നാല് കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസ് സൂപ്രണ്ട്, റവന്യൂ ഇന്‍സ്‌പെക്‌ടര്‍, ബേപ്പൂര്‍ സോണല്‍ സൂപ്രണ്ട്, റവന്യു ഓഫീസര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ജീവനക്കാര്‍ ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് കോര്‍പറേഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

നമ്പര്‍ നല്‍കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സോഫ്‌റ്റ്‌വെയറുണ്ട്. ഇതിന് പ്രത്യേക യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഓരോ ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. ഈ ഐഡികള്‍ കൊണ്ട് ഓഫീസില്‍ നിന്നല്ലാതെ പുറമേ നിന്നും ലോഗിന്‍ ചെയ്‌താണ് നമ്പര്‍ നല്‍കിയിരിക്കുന്നത്. മുന്‍പ് നിര്‍ദ്ദേശം പാലിക്കാതെ പണിത ഈ കെട്ടിടത്തിന് പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കെട്ടിടം പുതുക്കിപണിത ശേഷം വീണ്ടും ലൈസന്‍സിനായി അപേക്ഷിച്ചു. ഈ കെട്ടിടമുള്‍പ്പടെ പൊളിക്കാന്‍ നിര്‍ദ്ദേശിച്ച നാലോളം കെട്ടിടങ്ങള്‍ക്കാണ് ഇപ്പോള്‍ ഇത്തരത്തില്‍ ക്രമവിരുദ്ധമായി നമ്പര്‍ നല്‍കിയിരിക്കുന്നത്. നമ്പര്‍ ലഭിച്ചതോടെ ഇവര്‍ നികുതിയുമടച്ചിരുന്നു. അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങള്‍ കോര്‍പറേഷന്‍ അധികൃതര്‍ സൈബര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....