പത്തനംതിട്ട : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക ദ്രോഹ നിയമങ്ങള്‍ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലയിലെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാളെ കേന്ദ്ര ഗവണ്‍മെന്റ് ആഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.
ഇന്ത്യന്‍ കാര്‍ഷിക മേഖലയെ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നതിന് വേണ്ടിയാണ് വോട്ടെടുപ്പു പോലുമില്ലാതെ രാജ്യസഭയില്‍ ഈ നിയമം പാസാക്കിയത്. കോവിഡിന്റെ മറവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോവുകയാണ്. പത്തനംതിട്ട ഹെഡ് പോസ്റ്റാഫീസിനു മുന്നില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ്ണ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. തിരുവല്ലയില്‍ പ്രൊഫ. പി.ജെ കുര്യനും, ആറന്മുളയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശിവദാസന്‍ നായരും, അടൂരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധുവും, കോന്നിയില്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് പി.മോഹന്‍രാജും, കെ.പി.സി.സി സെക്രട്ടറി പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ കടപ്രയിലും, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല അയിരൂരിലും, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍ റാന്നിയിലും, നിരണത്ത് കെ.പി.സി.സി സെക്രട്ടറി എന്‍. ഷൈലാജും പ്രതിഷേധ ധര്‍ണ്ണകള്‍ ഉദ്ഘാടനം ചെയ്യും.