തണ്ണിത്തോട്: മലയോര മേഖലകളില്‍ കടുവയും പുലിയും ഇറങ്ങി മനുഷ്യരെ കൊല്ലുന്ന സ്ഥിതിവരെ എത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നിഷ്ക്രിയത്വം പാലിക്കുകയാണെന്ന് ആന്റോ ആന്റണി എം.പി ആരോപിച്ചു. ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തണ്ണിത്തോട്, തേക്ക്തോട്, കൊക്കാത്തോട്, മണിയാര്‍, ചിറ്റാര്‍ പ്രദേശങ്ങളില്‍ ഭയന്നാണ് ജനം കഴിയുന്നത്.
കാട്ടു മൃഗങ്ങളുടെ നിരന്തര ശല്യംമൂലം ജനജീവിതം ദുസ്സഹമായ കര്‍ഷകരുടെ ഇടയിലാണ് ഇപ്പോള്‍ ക്രൂര മൃഗങ്ങളുടെ ആക്രമങ്ങളും അരങ്ങേറുന്നത്. കൊല്ലപ്പെട്ട ബിനോയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് അപര്യാപ്തമായ തുകയാണ്. ബിനോയിയുടെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുവാന്‍ തയ്യാറാകണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരായ സമരം ജില്ലയിലൊട്ടാകെ വ്യാപിപ്പിക്കുമെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു.
ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ച ഡി.സിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, കെ.പി.സി.സി അംഗം പി. മോഹന്‍രാജ്, ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂര്‍ ജ്യോതി പ്രസാദ്, ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, സജി കൊട്ടക്കാട്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോയി ജോര്‍ജ്ജ്, മണ്ഡലം പ്രസിഡന്റ് അജയന്‍പിള്ള ആനിക്കാട് എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.
മാത്യു കുളത്തിങ്കല്‍, എ. സുരേഷ് കുമാര്‍, എലിസബത്ത് അബു, എം.സി ഷരിഫ്, ജോണ്‍ മാത്യു തെനയുംപ്ലാക്കല്‍, മോനിഷ് മുട്ടുമണ്ണില്‍, ജോയല്‍ മാത്യു, കെ. മാത്തച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.