തിരുവനന്തപുരം : ചൊവ്വാഴ്ച പെയ്ത കനത്ത മഴയില്‍ വേളിയിലെ കെടിഡിസിയുടെ ഫ്ലോട്ടിങ് റസ്റ്റോറന്റ് മുങ്ങി. രണ്ടുനില റസ്റ്റോറന്റിന്റെ ഒരുനില പൂര്‍ണമായും വെള്ളത്തിനടിയിലായി. വേളിയില്‍ ആറുമാസം മുന്‍പാണ് 75 ലക്ഷം രൂപ ചെലവഴിച്ച് ഫ്ലോട്ടിങ് റസ്‌റ്റോറന്റ് നവീകരിച്ചത്. രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന ശക്തമായ മഴയില്‍ വേളി കായലില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് റസ്‌റ്റോറന്റ് മുങ്ങിയത്. നേരത്തെ തന്നെ ഇതിന് ചെറിയ കേടുപാടുകളുണ്ടായിരുന്നു എന്നാണ് വിവരം. ഫയര്‍ഫോഴ്‌സ് എത്തി വെള്ളം മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
കനത്ത മഴയില്‍ വേളിയിലെ കെടിഡിസി ഫ്ലോട്ടിങ് റസ്റ്റോറന്റ് മുങ്ങി
RECENT NEWS
Advertisment