പത്തനംതിട്ടയില്‍ 47 പ്രവാസികള്‍കൂടി എത്തി ; 20 പേര്‍ കോവിഡ് കെയര്‍ സെന്ററില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിമാനത്തിലും കപ്പലിലുമായി ചൊവ്വാഴ്ച  രാത്രിയോടെ പത്തനംതിട്ട ജില്ലക്കാരായ 47 പ്രവാസികള്‍കൂടി പത്തനംതിട്ടയില്‍ എത്തി. ഇവരില്‍ 20 പേരെ പത്തനംതിട്ട, അടൂര്‍ എന്നിവിടങ്ങളിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി.

സിംഗപ്പൂര്‍-കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ എഴു പേരാണ് എത്തിയത്. കൊച്ചിയില്‍ നിന്ന് അഞ്ചുപേരെ കെ.എസ്.ആര്‍.ടി.സി ബസില്‍ പത്തനംതിട്ടയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ എത്തിച്ച് നിരീക്ഷണത്തിലാക്കി. ഈ വിമാനത്തിലെത്തിയ ഒരു ഗര്‍ഭിണിയും ഒരു മുതിര്‍ന്ന പൗരനും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.

ദമാം-കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ 10 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നുപേരെ പത്തനംതിട്ടയിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭിണികളായ ഏഴു പേര്‍ ടാക്സികളില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയാണ്. ദോഹ-തിരുവനന്തപുരം വിമാനത്തില്‍ ജില്ലക്കാരായ 24 പേരാണ് എത്തിയത്. ഇതില്‍ എട്ടു പേരെ കെ.എസ്.ആര്‍.ടി.സി ബസില്‍ അടൂരിലെ കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ച് നിരീക്ഷണത്തിലാക്കി. നാലു ഗര്‍ഭിണികളും, പ്രായമായവരും, രോഗികളും, മെഡിക്കല്‍ എമര്‍ജന്‍സിയിലെത്തിയവരും, കുട്ടികളും ഉള്‍പ്പെടെ 16 പേര്‍ ടാക്സിയില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തിലായി. മാലിദ്വീപില്‍ നിന്ന് ചൊവ്വാഴ്ച്ച കൊച്ചിയിലെത്തിയ കപ്പലില്‍ ജില്ലക്കാരായ ആറു പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ നാലുപേരെ കെ.എസ്.ആര്‍.ടി.സി ബസില്‍ പത്തനംതിട്ടയിലെ കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ച് നിരീക്ഷണത്തിലാക്കി. ശേഷിക്കുന്ന രണ്ടു പേരില്‍ ഒരാള്‍ കുട്ടിയും മറ്റൊരാള്‍ കുട്ടിയുടെ രക്ഷിതാവുമായിരുന്നു. ഇവര്‍ ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...