Sunday, April 20, 2025 11:32 am

സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് ; നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊറോണ വൈറസ് മഹാമാരിയെ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന അടച്ചുപൂട്ടലടക്കമുള്ള നിയന്ത്രണങ്ങളില്‍ പൂര്‍ണ്ണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. മേഖലകള്‍ തിരിച്ച് പാക്കേജുകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും പിന്തുണ വാഗ്ദാനം ചെയ്തും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

കൊറോണ മഹാമാരിയെ നേരിടുന്നതിന് 21 ദിവസം സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമായ നടപടിയാണ്. പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന ഓരോ നടപടികളെയും ഞങ്ങള്‍ പൂര്‍ണമായും പിന്തുണയ്ക്കുകയും സഹകരിക്കുകയും ചെയ്യും. സോണിയ ഗാന്ധി കത്തില്‍ അറിയിച്ചു.

വെല്ലുവിളിയും അനിശ്ചിതത്വം നിറഞ്ഞതുമായ ഈ സമയത്ത് നാം  ഓരോരുത്തരും പക്ഷപാതപരമായ താല്‍പര്യങ്ങള്‍ മറികടക്കുകയും നമ്മുടെ രാജ്യത്തോടും മനുഷ്യരാശിയോടുമുള്ള കടമയെ മാനിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അവര്‍ വ്യക്തമാക്കി.

എല്ലാ തരത്തിലുള്ള ഇ.എം.ഐകളും ആറ് മാസത്തേക്ക് നിറുത്തിവെക്കുന്നതും ഇക്കാലയളവില്‍ ഈടാക്കുന്ന പലിശ ബാങ്കുകള്‍ ഒഴിവാക്കുന്നതും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സോണിയ ഗാന്ധി നിര്‍ദേശിച്ചു. മേഖലകള്‍ തിരിച്ച് പാക്കേജുകള്‍ പ്രഖ്യാപിക്കുന്ന കാര്യവും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണം. ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തണം.

ദൈനംദിന കൂലിപ്പണിക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഫാക്ടറി തൊഴിലാളികള്‍, നിര്‍മ്മാണ, അസംഘടിത തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, കാര്‍ഷിക തൊഴിലാളികള്‍ തുടങ്ങി നിരവധി പേര്‍ നമ്മുടെ സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗങ്ങളായി മാറുന്നു.
പല സംരഭങ്ങളും കമ്പനികളും സ്ഥിരവും താല്‍ക്കാലികവുമായ ജോലിക്കാരെ പിരിച്ചുവിടുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രയാസകരമായ ഈ കാലഘട്ടം മറികടക്കുന്നതിന് ഈ വിഭാഗങ്ങളിലേക്ക് നേരിട്ടുള്ള പണ കൈമാറ്റം ഉള്‍പ്പെടെയുള്ള വിശാലമായ സാമൂഹിക സംരക്ഷണ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപ്പാക്കേണ്ടതാണെന്നും സോണിഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പരീക്ഷ വിജയിപ്പിക്കണമെന്ന ആവശ്യമായി ഉത്തരകടലാസുകളിൽ അപേക്ഷകളും കറൻസി നോട്ടുകളും

0
ബംഗളൂരു : പരീക്ഷ വിജയിപ്പിക്കണമെന്ന ആവശ്യമായി ഉത്തരകടലാസുകളിൽ അപേക്ഷകളും കറൻസി...

ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂഡൽഹി : ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂബിലി...

തിരുവനന്തപുരം വിഴിഞ്ഞത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു

0
തിരുവനന്തപുരം : തിരുവനന്തപുരം വിഴിഞ്ഞത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ...

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് ഭൂമി നൽകി ; കേരള സർവകലാശാലയ്ക്ക് കിട്ടാനുള്ളത് 82 കോടി...

0
തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് ഭൂമി നൽകിയ വകയിൽ കേരള...