രോഗികളുടെ എണ്ണം കുറഞ്ഞതുകൊണ്ട് ഭയക്കാനില്ലെന്നത് തെറ്റിദ്ധാരണ ; മുന്നറിയിപ്പുമായി പത്തനതിട്ട കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം കുറവായതിനാല്‍ ജില്ല സുരക്ഷിതമാണെന്ന ധാരണ പലര്‍ക്കുമുണ്ട്, എന്നാല്‍ അതൊരു തെറ്റായ ധാരണയാണെന്ന് കളക്ടര്‍ പിബി നൂഹ്. കൊറോണ വൈറസിന്റെ യാതൊരു ലക്ഷണവും പ്രകടിപ്പിക്കാത്തവരില്‍ പോലും വൈറസ് ബാധ സ്ഥിരീകരിച്ചതായി കളക്ടര്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിട്ട വീഡിയോയിലൂടെയാണ് ജില്ല കളക്ടര്‍ പിബി നൂഹ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച രണ്ട് രോഗികളില്‍ ഒരാള്‍ക്ക് രോഗബാധയുടെ യാതൊരു ലക്ഷണവും പ്രകടിപ്പിച്ചിരുന്നില്ലെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി.

പത്തനംതിട്ട ജില്ലയില്‍ പുതുതായി രണ്ട് പോസിറ്റീവ് കേസുകളാണ് വന്നിട്ടുള്ളത്. അതില്‍ ഒരാള്‍ അടൂരെ കണ്ണന്‍കോവിലിലും മറ്റൊരാള്‍ ആറമുളയിലെ എരുമക്കോല്‍ എന്ന സ്ഥലത്തുനിന്നും ഉള്ളവരാണ്. കൊറോണ സ്ഥിരീകരിച്ച അടൂരിലെ 45 വയസ്സുള്ള വ്യക്തി ദുബായില്‍ നിന്ന് വന്നതാണെന്നും കളക്ടര്‍ വീഡിയോയില്‍ പറഞ്ഞു.

വീട്ടില്‍ ഇരിക്കാതെ കറങ്ങി നടക്കുന്നു എന്ന വ്യാപകമായ പരാതി കിട്ടിയതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ സാംപിള്‍ എടുക്കാന്‍ കാരണം. എന്നാല്‍ ഇദ്ദേഹത്തെ പരിശോധിച്ചപ്പോള്‍ യാതൊരു രോഗലക്ഷണവും ഇല്ലായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെന്നും ഫലം വന്നപ്പോള്‍ അത് പോസിറ്റീവായി എന്നും കളക്ടര്‍ പറഞ്ഞു.

ഇതിനര്‍ഥം ലക്ഷണമില്ലാത്ത ആള്‍ക്കും കൊറോണ പോസിറ്റീവ് ആകാം എന്നാണ്. കേരളത്തിലെ പല ജില്ലകളിലും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും പത്തനംതിട്ട ജില്ലയിലെ പോസിറ്റീവ് കേസുകളുടെ എണ്ണം കുറവാണ്. അതുകൊണ്ട് തന്നെ ജില്ല സുരക്ഷിതമാണെന്നൊരു ധാരണ പലര്‍ക്കുമുണ്ടെന്നും അതൊരു തെറ്റായ ധാരണയാണെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഈ ഫേസ്ബുക്ക് ലൈവില്‍ വന്നതെന്നും കളക്ടര്‍ പിബി നൂഹ് പറഞ്ഞു. നിലവില്‍ ജില്ലയില്‍ 12 കേസുകളാണ് ഉള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....