ബാറുകൾക്ക് താക്കീത് ; പിൻവാതിൽ മദ്യക്കച്ചവടം നടത്തിയാൽ കര്‍ശന നടപടിയെന്ന് എക്സൈസ് കമ്മീഷണര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക് ഡൗൺ കാലയളവിൽ അനധികൃത മദ്യക്കച്ചവടം നടത്തിയാൽ കര്‍ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്സൈസ് കമ്മീഷണര്‍. ബാറുകളിൽ പിൻവാതിൽ കച്ചവടം നടത്തിയാൽ കർശന നടപടിയെടുക്കും. വ്യാപക പരിശോധന ഇതിന്റെ ഭാഗമായി നടക്കുമെന്നും എക്സൈസ് കമ്മീഷണര്‍ പറഞ്ഞു. മദ്യം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ എല്ലാം പോലീസിന്റെയും  എക്സൈസിന്‍റെയും സംഘം പരിശോധനക്ക് എത്തും.

മദ്യലഭ്യത ഇല്ലാതായത് ചില പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. സ്ഥിരം മദ്യം ഉപയോഗിക്കുന്ന ചിലർക്കെങ്കിലും പ്രശ്നങ്ങൾ വരാനിടയുണ്ട്. ഇത്തരക്കാര്‍ പ്രശ്നങ്ങളുണ്ടാവുകയാണെങ്കിൽ അടുത്ത പോലീസ്  സ്റ്റേഷനിലോ എക്സൈസ് ഓഫീസിലോ അറിയിക്കണം. വിമുക്തി കേന്ദ്രങ്ങളിലേക്കോ ആശുപത്രിയിലേക്കോ ഇവരെ മാറ്റും.

അധികൃത മദ്യക്കച്ചവടം മാത്രമല്ല വ്യാജ വാറ്റ് അടക്കമുള്ള നിയമലംഘനങ്ങൾക്ക് എതിരെ ജാഗ്രത ഉണ്ടാകണമെന്ന് മുഖ്യമന്ത്രി എക്സൈസ് വകുപ്പിന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ പോലീസ്  ഇടപെടലും ഉണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....