Sunday, April 28, 2024 8:03 pm

ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ഇന്ന് മുതൽ നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

ദോഹ : കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് മുന്‍കരുതലുകളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനങ്ങളില്‍ ക്രമീകരണങ്ങള്‍ വരുത്തി. ഇന്നുമുതല്‍ ഏപ്രില്‍ ആറു വരെയാണ് നിയന്ത്രണം. ഡെത്ത് രജിസ്‌ട്രേഷനും സേവനങ്ങള്‍ക്കുമായി ഇനി മുതല്‍ രണ്ട് പേര്‍ക്ക് മാത്രമേ എംബസിക്കുള്ളില്‍ പ്രവേശനം അനുവദിക്കൂ. അടിയന്തര സാഹചര്യത്തില്‍ ഒഴികെ 2020 സെപ്തംബര്‍ 30ന് മുമ്പ് കാലാവധി കഴിയുന്ന പാസ്‌പോര്‍ട്ടുകള്‍ മാത്രമേ പുതുക്കി നല്‍കൂ.

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി വരുന്നവര്‍ മുന്‍കൂട്ടി അപ്പോയ്‌മെന്റ് എടുക്കണം. പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ മാറ്റുന്നതിനും ഈ കാലപരിധി ബാധകമാണ്. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളും അടിയന്തര സാഹചര്യത്തില്‍ മാത്രമേ ചെയ്ത് നല്‍കൂ.  കുട്ടികളുടെ ബര്‍ത്ത് രജിസ്‌ട്രേഷന് കുട്ടികളെ കൊണ്ടുവരേണ്ടതില്ല. മാതാപിതാക്കളില്‍ ആരെങ്കിലും ബന്ധപ്പെട്ട രേഖകള്‍ കൊണ്ടുവന്നാല്‍ മതിയാവും. അപേക്ഷകന് മാത്രമേ എംബസിയിലേക്ക് പ്രവേശനമനുവദിക്കൂ.

ജലദോഷം, ചുമ, പനി പോലുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ എംബസി സന്ദര്‍ശനം ഒഴിവാക്കണം. തെര്‍മല്‍ സ്‌ക്രീനിംഗിന് ശേഷമാവും എംബസിയിലേക്ക് പ്രവേശനം അനുവദിക്കുക. സാധാരണ വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.  അതേസമയം വിശദ പരിശോധനക്ക് ശേഷം അടിയന്തര കേസുകള്‍ പരിഗണിക്കും. ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അടിയന്തര സഹായങ്ങള്‍ക്കായി ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാം. ഇതിനായി വിവിധ വിഭാഗങ്ങളിലെ സഹായ നമ്പറുകളും എംബസി ട്വിറ്ററിലൂടെ അറിയിച്ചു.

ഫോണ്‍: 44255706, 44255714, 44255711, 33913472, 44255725, 44255715, 44686607, 50883026.
ഇ-മെയില്‍ വിലാസങ്ങള്‍: [email protected], [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൂര്യാഘാതം ; കണ്ണൂരിലും പാലക്കാടും മരണം

0
പാലക്കാട് : കണ്ണൂരില്‍ സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു. പന്തക്കല്‍ സ്വദേശി യു...

അമിത വേഗതയിലെത്തിയ കാറുകള്‍ അത്തിക്കയം പാലം ജംങ്ഷനില്‍ കൂട്ടിയിടിച്ചു

0
അത്തിക്കയം: അമിത വേഗതയിലെത്തിയ കാറുകള്‍ അത്തിക്കയം പാലം ജംങ്ഷനില്‍ കൂട്ടിയിടിച്ചു. സംഭവത്തില്‍...

ഒമാനിലെ വാഹനാപകടം ; മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന്​ നാ​ട്ടി​​ലെത്തി​ച്ചു

0
മസ്കറ്റ്: ഒമാനിലെ നിസ്വയില്‍ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹങ്ങള്‍...

ആന കൂട്ടിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്‌

0
കോന്നി : അവധി ദിനങ്ങളിൽ സഞ്ചാരികളാൽ നിറഞ്ഞ്‌ ആനകൂട്. ഞായറാഴ്‌ച 4...