Tuesday, May 14, 2024 11:51 pm

അവശ്യസാധനങ്ങളും മരുന്നും ഭക്ഷണവും വീട്ടിലെത്തിക്കാൻ കോന്നി എം.എൽ.എയുടെ സഹായകേന്ദ്രം

For full experience, Download our mobile application:
Get it on Google Play

കോന്നി: കോവിഡ്-19മായി ആയി ബന്ധപ്പെട്ട് വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് കെ.യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെയും, വ്യാപാരി സംഘടനാ നേതാക്കളുടെയും സംയുക്ത യോഗം കോന്നി താലൂക്ക് ഓഫീസിൽ ചേർന്നു. വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സമയക്രമം നിർബന്ധമായും പാലിക്കണമെന്ന് യോഗം തീരുമാനിച്ചു. സമയക്രമം പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

വ്യാപാര സ്ഥാപനങ്ങളിൽ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഒരു കാരണവശാലും അനുവദിക്കില്ല. ഇത് തടയുന്നതിനുള്ള നടപടികൾ കർശനമാക്കും. വ്യാപാര സ്ഥാപനങ്ങളിൽ വിലവിവരപട്ടിക പൊതുജനങ്ങൾക്ക് കാണുന്ന നിലയിൽ പ്രദർശിപ്പിക്കണം. ഇത് സംബന്ധിച്ച് റവന്യൂ സിവിൽ സപ്ലൈയ്സ്,ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി കടകളിൽ പരിശോധന നടത്തും. സർക്കാർ അനുവാദം നൽകിയിട്ടുള്ള അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് ജീവനക്കാർ കടകളിലേക്ക് വന്നു പോകുന്നതിന് ആവശ്യമായ പാസ് പോലീസ് ഇൻസ്പെക്ടർമാർ വിതരണം ചെയ്യും. സർക്കാർ നിർദ്ദേശം ലംഘിക്കുന്നതും കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതുമായ കടകളെ സംബന്ധിച്ച ചില പരാതികൾ ഇതിനോടകം തന്നെ ഉയർന്നു വന്നിട്ടുണ്ട്.  ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും ലൈസൻസ് അടക്കം വേണ്ടിവന്നാൽ റദ്ദ് ചെയ്യുന്നതിനും യോഗം തീരുമാനിച്ചു . ഒരേ സാധനങ്ങൾക്ക് ഒരേ ടൗണിൽ വ്യത്യസ്ത വിലകൾ ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് .  ഇക്കാര്യം ഗൗരവത്തോടുകൂടി പരിശോധിച്ച് നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

കോന്നി നിയോജക മണ്ഡലത്തിലെ ജനങ്ങൾ നിയന്ത്രണങ്ങളുടെ ഭാഗമായി പുറത്തിറങ്ങുന്നത് പൂർണമായും ഒഴിവാക്കണമെന്ന് യോഗം അഭ്യർഥിച്ചു. അവശ്യസാധനങ്ങൾ വാങ്ങുന്നതിനും മരുന്നു വാങ്ങുന്നതിനും എന്ന പേരിൽ ധാരാളം ആളുകൾ പുറത്തിറങ്ങുന്നതായി പോലീസ് യോഗത്തിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യം ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് യോഗം വിലയിരുത്തി . ജനങ്ങൾ അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും ഔഷധങ്ങൾ വാങ്ങുന്നതിനും പുറത്തിറങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടി എം.എൽ.എ തന്നെ മുൻകൈ എടുത്ത് നടപടി സ്വീകരിക്കുമെന്ന് എംഎൽഎ യോഗത്തിൽ പറഞ്ഞു.’ കൈത്താങ്ങ് ‘ എന്ന പേരിൽ എം.എൽ.എ ആഫീസ് കേന്ദ്രമാക്കി പൊതു ജന സഹായ കേന്ദ്രം മാർച്ച് 26ന് രാവിലെ 10 മണി മുതൽ പ്രവർത്തനമാരംഭിക്കും. കോന്നി നിയോജക മണ്ഡലത്തിലെ താമസക്കാർ ആയിട്ടുള്ള ആളുകൾക്ക് 24 മണിക്കൂറും അവശ്യസാധനങ്ങളും, മരുന്നുകളും, പാകം ചെയ്ത ഭക്ഷണവും വാങ്ങി എത്തിക്കുന്നതിനായി ഈ സഹായ കേന്ദ്രത്തിലേക്ക് ഫോൺ മുഖേന ബന്ധപ്പെടാൻ കഴിയും.

ഫോണിൽ ആവശ്യം അറിയിച്ചു കഴിഞ്ഞാൽ ഒരു മണിക്കൂറിനകം അവശ്യ സാധനങ്ങളും, ഔഷധങ്ങളും, ഭക്ഷണവും വീട്ടിലെത്തിച്ചു നൽകുന്നതിനുള്ള നടപടി ഉണ്ടാകും. കോന്നി നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തിലും സഹായം ലഭ്യമാകും. ആവശ്യപ്പെടുന്ന സാധനങ്ങളുമായി വോളന്റിയർമാർ വീടുകളിലെത്തി ഏല്പിക്കുകയും, ബിൽ നല്കുകയും ചെയ്യും. ബിൽ തുക മാത്രം വോളന്റിയർമാരെ ഏൽപ്പിക്കണം. വോളന്റിയർമാർ ആരോഗ്യ വകുപ്പിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു മാത്രമേ വീടുകളിലെത്തുകയുള്ളു. സഹായ കേന്ദ്രത്തിന്റെ സേവനം ജനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു. ഔഷധങ്ങൾ വാങ്ങുന്നതിന് ഡോക്ടർ നൽകിയിട്ടുള്ള പ്രിസ്ക്രിപ്ഷൻ വാട്സ്ആപ്പ് വഴി നൽകേണ്ടതാണ്. അങ്ങനെ ലഭ്യമാക്കുന്ന ആളുകൾക്ക് മാത്രമേ ഔഷധങ്ങൾ എത്തിച്ചു നൽകാൻ കഴിയുകയുള്ളു. എം.എൽ.എയുടെ കൈത്താങ്ങ് പദ്ധതിയ്ക്ക് വ്യാപാരി സംഘടനകൾ പൂർണ്ണ പിൻതുണ പ്രഖ്യാപിച്ചു. സഹായ കേന്ദ്രത്തെ ജനങ്ങൾ ഗൗരവത്തോടെ സമീപിക്കണമെന്നും ഏതെങ്കിലും കാരണവശാൽ ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടായാൽ കർശന നടപടികൾ പോലീസ് സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

0
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

വിവാഹമോചനക്കേസില്‍ സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്ത കേസ് : രണ്ട് മലയാളി അഭിഭാഷകര്‍ക്ക് ജാമ്യം

0
ന്യൂഡല്‍ഹി: വിവാഹമോചനക്കേസ് ഫയല്‍ചെയ്യാന്‍ സമീപിച്ച കക്ഷിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ അറസ്റ്റിലായ...

മില്‍മാ സമരം ഒത്തുതീര്‍പ്പായി : തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു

0
തിരുവനന്തപുരം : മില്‍മാ സമരം ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു....

മദ്യം വില്‍ക്കാന്‍ ബിവറേജസില്‍ കമ്മിഷന്‍ ; വിജിലന്‍സ് പിടികൂടിയത് ലക്ഷങ്ങള്‍

0
പാലക്കാട് : കണ്‍സ്യൂമര്‍ ഫെഡ് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍...