മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ കോൺ​ഗ്രസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നമായ ബ്രിഹൺ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ കോൺ​ഗ്രസ് തീരുമാനം. മഹാവികാസ് അഘാഡിയുമായി സഹകരിക്കേണ്ടെന്നാണ് നിലവിൽ പാർട്ടി സംസ്ഥാന ഘടകത്തിന്റെ തീരുമാനം. സഖ്യത്തിലെ പ്രധാന പാർട്ടിയായ ശിവസേന ഉദ്ധവ് വിഭാ​ഗം രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാണ് സേനയുമായി സഹകരിക്കുന്നതിൽ പ്രതിഷേധിച്ചാണ് കോൺ​ഗ്രസ് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്നും സൂചനയുണ്ട്. ആരുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടണമെന്നത് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർ​ഗെ, രാഹുൽ ​ഗാന്ധി, സോണിയാ ​ഗാന്ധി, പ്രിയങ്കാ ​ഗാന്ധി എന്നിവരാണ് തീരുമാനിക്കുന്നതെന്നും നിലവിലെ സാഹചര്യത്തിൽ സ്വന്തം ശക്തിയിൽ കോൺ​ഗ്രസ് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കോൺ​ഗ്രസ് നേതാവ് മധുകർ ചവാൻ പറഞ്ഞു.

ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെയും ബന്ധുവായ മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) നേതാവ് രാജ് താക്കറെയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൈകോർക്കാൻ ഒരുങ്ങുന്നതിനിടെയാണ് കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള നിലപാട് സ്വീകരിച്ചിരിക്കുന്നത്. വടക്കേ ഇന്ത്യൻ കുടിയേറ്റക്കാർക്കെതിരായ എംഎൻഎസിനെ നിലപാട് കാരണം കോൺഗ്രസിലെ ഒരു വിഭാഗം സഖ്യത്തിൽ രാജ് താക്കറെയെ ഉൾപ്പെടുത്തുന്നതിനെ എതിർക്കുന്നുവെന്ന് പി‌ടി‌ഐ റിപ്പോർട്ട് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...