അരനൂറ്റാണ്ടിന് മുന്നേ പാർട്ടിക്ക് സ്വന്തം സ്ഥലം നൽകിയ സ്വാന്തന്ത്ര്യ സമര സേനാനിയുടെ ചെറുമകൾക്ക് വീടൊരുക്കാൻ കോൺഗ്രസ്സ്

For full experience, Download our mobile application:
Get it on Google Play

കടക്കാവൂർ : അനവധി സ്വാതന്ത്ര്യ സമര സേനാനികൾക്ക് ജന്മം നൽകിയ നാടാണ് കടക്കാവൂർ. 1960 കളിൽ ദേശസ്നേഹികളായ കോൺഗ്രസുകാരുടെ പ്രയത്നത്തിൻ്റെ ഫലമായാണ് കടക്കാവൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് നിർമ്മിച്ചത്. വെട്ടത്ത് ആർ. പൊന്നൻ സംഭാവനയായി അന്നത്തെ കെ.പി.സി.സി പ്രസിഡൻ്റിന് കൈമാറിയ സ്ഥലത്താണ് 1960 ൽ പാർട്ടി ഓഫീസിൻ്റെ പണി ആരംഭിക്കുന്നത്.

സാമ്പത്തിക പരാധീനതയിൽ പെട്ടു പോയ വെട്ടത്ത് ആർ.പൊന്നൻ്റെ ചെറുമകൾ ലളിതക്ക് വീട് കടക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് വീട് വച്ച് നൽകുന്നത്. തറക്കല്ലിൽ ചടങ്ങ് മുൻ.എം.എൽ.എ കെ.എസ്.ശബരീനാഥൻ നിർവ്വഹിച്ചു. സർക്കാരിൻ്റെ ഭവന നിർമ്മാണ പദ്ധതി ഒച്ചിഴയുന്ന വേഗത്തിലാണെന്നും സർക്കാരിൻ്റെ ചികത്സ ധനസഹായ പദ്ധതികൾ ഗുണഭോക്താക്കളിലേക്ക് എത്തുന്നില്ലെന്നും ശബരീനാഥൻ പറഞ്ഞു.

മുനീർ പള്ളിക്കൽ, അബ്ദുൽ ജബ്ബാർ എന്നിവർ ഭവന നിർമ്മാണത്തിനുള്ള ആദ്യധനസഹായം നൽകി. പൂർണ്ണമായും പൊതുജന പങ്കാളിത്തത്തോടെയാണ് ഭവന നിർമ്മാണം പൂർത്തിയാക്കുക എന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. തറക്കല്ലിടൽ ചടങ്ങിൽ എം.ജെ ആനന്ദ്, വിശ്വനാഥൻ നായർ ,ബി.എസ് അനൂപ്, അഡ്വ. റസൂൽ ഷാൻ, രാധാമണി ടീച്ചർ, ഓമന, വസന്ത, ബീന രാജീവ്, സജികുമാർ, അൻസാർ, ജയന്തി സോമൻ, ലല്ലു കൃഷ്ണൻ, മിനി, നബീൽ കണിയാപുരം, ബാജു, സന്തോഷ്, സുധീർ, അനു എന്നിവർ സംസാരിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...