ഡല്‍ഹി: കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറാക്കാന്‍ കോണ്‍ഗ്രസ് നീക്കം. പ്രതിപക്ഷ നിരയില്‍ സമവായമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തിച്ചു തുടങ്ങി. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്ന് അഭ്യർത്ഥിച്ച് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം.
ഏഴു തവണ എംപിയായും കോണ്‍ഗ്രസ് ചീഫ് വിപ്പുമായ കൊടിക്കുന്നില്‍ സുരേഷിന്റെ പേരും സ്പീക്കര്‍ പാനലിലുണ്ട്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാറാണ് പതിവ്. എന്നാല്‍ ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാനുള്ള അംഗബലം കോണ്‍ഗ്രസിന് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിലപാടായിരിക്കും അന്തിമ തീരുമാനം.