Thursday, November 30, 2023 2:37 am

സർക്കാരിനെതിരായ രണ്ടാം ഘട്ട സമരം ; കോൺഗ്രസ് വാഹന പ്രചരണ ജാഥകൾ 24മുതൽ

പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ അഴിമതിയും ധൂർത്തും സ്വജന പക്ഷപാതവും ജനങ്ങളിൽ എത്തിക്കുന്നതിനായി കെ.പി.സി.സി നടത്തുന്ന രണ്ടാംഘട്ട സമര പരിപാടികളുടെ ഭാഗമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ എഴുപത്തി ഒൻപത് മണ്ഡലങ്ങളിലൂടെ പര്യടനം നടത്തുന്ന വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുന്നതിന് ഡി.സി.സി നേതൃത്വത്തിൽ ചേർന്ന ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചു. നവംബർ 24 – മുതൽ 30 വരെയുള്ള തീയതികളിലാണ് ബ്ലോക്ക് പ്രസിഡന്റുമാർ നേതൃത്വം നല്കുന്ന ജാഥ.
 ഇതിന്റെ വിശദാശംങ്ങൾ ചർച്ച ചെയ്യുന്നതിനും വാഹന പ്രചരണ ജാഥയുടെ വിജയത്തിനുമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ യോഗങ്ങൾ അടിയന്തിരമായി വിളിച്ച് ചേർക്കുന്നതിന് തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു ഉദ്ഘാടനം ചെയ്തു.
ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ബ്ലോക്ക് പ്രസിഡന്റുമാരായ രാജു മരുതിക്കൽ, ആർ. ജയകുമാർ, അബ്ദുൾ കലാം ആസാദ്, എസ്.സന്തോഷ് കുമാർ, ആർ. ദേവകുമാർ, പ്രകാശ് കുമാർ ചരളേൽ, രാധാ ചന്ദ്രൻ, മണ്ണടി പരമേശ്വരൻ, പന്തളം ബ്ലോക്ക് വൈസ് പ്രസിഡന്റ് മഞ്ജുവിശ്വനാഥ് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന വാഹന പ്രചരണ ജാഥകൾ പിണറായി സർക്കാരിനെതിരായ കുറ്റപത്രവും പൗര വിചാരണയുമായിരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നു ; ജില്ലകൾക്ക് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം

0
തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് കേസുകളിലെ നേരിയ വർധനയുടെ പശ്ചാത്തലത്തിൽ ജില്ലകൾക്ക്...

പമ്പ- നിലയ്ക്കൽ എന്നിവിടങ്ങളിൽ ക്യൂ സംവിധാനം ഏർപ്പെടുത്തി

0
പത്തനംതിട്ട :  ശബരിമല തീർഥാടനത്തോടനുബന്ധിച്ചു കെ എസ് ആർ ടി സി...

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരായ കേസ് ; കടുത്ത നടപടികൾ ഡിസംബർ 14 വരെ...

0
കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ പരാമർശത്തിൽ...

സർക്കാരിനും കണ്ണൂർ വിസിക്കും നിര്‍ണായകം, വിസി പുനർനിയമനത്തിനെതിരായ ഹ‍ർജിയിൽ വിധി നാളെ

0
കണ്ണൂർ: വിസി പുനർനിയമനത്തിന് എതിരായ ഹർജികളിൽ സുപ്രീം കോടതി നാളെ വിധി...