കേരള വിരുദ്ധ പരാമര്‍ശത്തില്‍ നിതീഷ് റാണയ്ക്കെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : കേരള വിരുദ്ധ പരാമര്‍ശത്തില്‍ നിതീഷ് റാണയ്ക്കെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ്. റാണയ്‌ക്കെതിരെ നിയമനടപടി ആലോചിക്കുമെന്ന്
കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ബിജെപിയുടെ ഭരണഘടനാ വിരുദ്ധ മാനസികാവസ്ഥ വ്യക്തമാക്കുന്ന പ്രസ്താവനയാണിതെന്ന് വ്യക്തമാക്കിയ അദ്ദേഹം ബിജെപിയുടെ ഒരു എംപി ലോക്‌സഭയിലെത്തിയത് പാകിസ്താനില്‍ നിന്നാണോ എന്നും ചോദിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രിയും നഡ്ഡയും മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. കേരളം മിനി പാകിസ്താനാണെങ്കില്‍ കേരളത്തില്‍ നിന്നൊരു ബിജെപി എംപി ഉണ്ടല്ലോ ഇനി കേരളത്തില്‍ നിന്ന് മത്സരിക്കുന്നത് ഒഴിവാക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഉന്നയിച്ചത്.

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. ഡോ. മന്‍മോഹന്‍ സിങ്ങിന് മുന്‍പ് ഏത് പ്രധാനമന്ത്രിയെയാണ് നിഗംബോധ്ഘട്ടില്‍ സംസ്‌കരിച്ചതെന്ന് ബിജെപി വ്യക്തമാക്കണമെന്ന് പവന്‍ ഖേര പറഞ്ഞു. ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ച് നാല് ദിവസം കഴിഞ്ഞിട്ടും സ്ഥലം അനുവദിക്കാത്തതിന്റെ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഗൗതം അദാനിക്കാണെങ്കില്‍ ഏതു ഭൂമിയും നല്‍കിയേനെ. അന്തരിച്ച് നാല് ദിവസം കഴിഞ്ഞിട്ടും സ്ഥലം അനുവദിക്കാത്തത് നാണക്കേടാണ്. ചോദ്യത്തിന് ഉത്തരം നല്‍കാതെ എന്തിന് വിവാദങ്ങള്‍ ഉണ്ടാക്കുന്നു – പവന്‍ ഖേര വിമര്‍ശിച്ചു. ശര്‍മിഷ്ഠ മുഖര്‍ജിക്ക് മറുപടിയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ ആക്രമിച്ച് ഹൂതികൾ ; കപ്പലിനെ അനുഗമിച്ച നാല് ബോട്ടുകൾക്ക്...

0
ദുബായ് : ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ യെമനിലെ ഹൂതി വിമതർ ആക്രമിച്ചു....

20 വർഷമായി ഒളിവിൽക്കഴിഞ്ഞ കൊലപാതക, വധശ്രമ കേസുകളിലെ പ്രതി ബെംഗളൂരുവിൽ പിടിയിൽ ; രാഗേഷ്...

0
കണ്ണൂർ: 20 വർഷമായി ഒളിവിൽക്കഴിയുകയായിരുന്ന പ്രതി ബെംഗളൂരുവില്‍ പിടിയില്‍. കൊലപാതക കേസുകളിലും...

‘തിരഞ്ഞെടുപ്പിലെ കള്ളപ്പണം തടയണം’ ; കർശന നിർദേശങ്ങളുമായി സുപ്രീം കോടതി

0
ന്യൂഡൽഹി : തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണം ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് സുപ്രീം കോടതി. വോട്ടർമാരെ...

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
ന്യൂഡൽഹി : ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ....